Gulf
അറബ്​ ഉച്ചകോടിക്ക് മുന്നോടിയായി ഉന്നതതല പ്രാരംഭ യോഗം റിയാദിൽ തുടങ്ങിഅറബ്​ ഉച്ചകോടിക്ക് മുന്നോടിയായി ഉന്നതതല പ്രാരംഭ യോഗം റിയാദിൽ തുടങ്ങി
Gulf

അറബ്​ ഉച്ചകോടിക്ക് മുന്നോടിയായി ഉന്നതതല പ്രാരംഭ യോഗം റിയാദിൽ തുടങ്ങി

Jaisy
|
9 May 2018 8:04 PM GMT

ഈ മാസം 15ന് ദമ്മാമിലെ ദഹ്റാനില്‍ വെച്ചാണ് ഉച്ചകോടി

29ാമത് അറബ്​ ഉച്ചകോടിക്ക് മുന്നോടിയായി ഉന്നതതല പ്രാരംഭ യോഗം റിയാദിൽ തുടങ്ങി. ഈ മാസം 15ന് ദമ്മാമിലെ ദഹ്റാനില്‍ വെച്ചാണ് ഉച്ചകോടി. യമന്‍, സിറിയ, ഫലസ്തീന്‍ വിഷയങ്ങളാണ് ഉച്ചകോടിയുടെ അജണ്ടയിലുള്ളത്. ഇസ്രയേലിന് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം പ്രാതിനിധ്യം നല്‍കാനുള്ള നീക്കം എതിര്‍ക്കാനും ധാരണയായെന്നാണ് സൂചന. ഖത്തര്‍ പ്രതിസന്ധി തുടങ്ങിയ ശേഷമുള്ള ആദ്യ ഉച്ചകോടിയാണ് സൌദിയില്‍ നടക്കുന്നത്.

ഉച്ചകോടിക്ക് മുന്നോടി അറബ് രാജ്യങ്ങളുടെ സെക്രട്ടറിമാരും സ്ഥിരം പ്രതിനിധികളുമടങ്ങുന്ന ജനറൽ സെക്രട്ടറിയേറ്റ്​ യോഗമാണ്​ നടക്കുന്നത്. വ്യാഴാഴ്ച മന്ത്രി തല ചര്‍ച്ചക്കുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. റിയാദ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് പ്രാരംഭ ചര്‍ച്ചകള്‍ . അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ ഹുസ്സാം സാകി ഞായറാഴ്ച റിയാദിലെത്തിയിരുന്നു. ഈ മാസം 15ന്​ ദഹ്​റാനിലാണ് ഉച്ചകോടി​. അറബ്​ രാഷ്ട്ര നേതാക്കളൂം ഭരണാധികാരികളും യോഗത്തിൽ സംബന്ധിക്കും. മേഖലയിൽ ഇറാൻ സൃഷ്​ടിക്കുന്ന പ്രശ്​നങ്ങൾ, ഇസ്രായേൽ- ഫലസ്തീൻ തർക്കം, സിറിയ, യമൻ, മേഖലയിലെ ​തീവ്രവാദ വിരുദ്ധ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ അറബ്​ലീഗ് ഉച്ചകോടിയില്‍ ഗൗരവ ചർച്ച നടക്കും.

ഖത്തറുമായി വിവിധ അറബ്​ രാജ്യങ്ങൾ നയതന്ത്ര ബന്ധം വേർപെടുത്തിയതിന്​ ശേഷമുള്ള ആദ്യ അറബ്​ ഉച്ചകോടിക്കാണ്​ ദമ്മാമിൽ വേദിയൊരുങ്ങുന്നത്​. ഇസ്രായേലിന്​ യു.എൻ സെക്യുരിറ്റി കൗൺസിലിൽ പ്രാതിനിധ്യം ലഭിക്കുന്നതിനെ എതിർക്കാനുള്ള ശക്​തമായ തീരുമാനം ഉച്ചകോടിയിൽ ഉണ്ടായേക്കും.​. 22 രാജ്യങ്ങളാണ്​ഉച്ചകോടിയിലെത്തുക. സൗദി അറേബ്യക്ക്​ നേരെ ഇറാൻ സഹായത്തോടെ യമനിലെ ഹൂതികൾ നിരന്തരമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ്​ 29ാമത്​ അറബ്​ സമ്മിറ്റ്​. ഏപ്രിൽ 14 ന്​ വിവിധ രാഷ്ട്ര നേതാക്കൾ സൗദിയിലെത്തും.

Related Tags :
Similar Posts