Gulf
ദുബൈയിലെ  ബുര്‍ജുല്‍ അറബിനോട് ചേര്‍ന്ന് നിര്‍മിച്ച കൃത്രിമ ദ്വീപ് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തുദുബൈയിലെ ബുര്‍ജുല്‍ അറബിനോട് ചേര്‍ന്ന് നിര്‍മിച്ച കൃത്രിമ ദ്വീപ് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തു
Gulf

ദുബൈയിലെ ബുര്‍ജുല്‍ അറബിനോട് ചേര്‍ന്ന് നിര്‍മിച്ച കൃത്രിമ ദ്വീപ് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തു

admin
|
9 May 2018 4:50 AM GMT

ലോകത്തെ തന്നെ ഏറ്റവും ആ‍ഢംബരം നിറഞ്ഞ ഹോട്ടലായി പരിഗണിക്കപ്പെടുന്ന ബുര്‍ജുല്‍ അറബ് തന്നെ കടലിലേക്ക് ഇറക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ഹോട്ടല്‍ കെട്ടിടത്തോട് ചേര്‍ന്നാണ് ബുര്‍ജുല്‍ അറബ് ടെറസ് എന്ന പേരില്‍ കൃത്രിമദ്വീപ് നിര്‍മിച്ചത്

ദുബൈയിലെ ആഢംബര ഹോട്ടലായ ബുര്‍ജുല്‍ അറബിനോട് ചേര്‍ന്ന് നിര്‍മിച്ച കൃത്രിമ ദ്വീപ് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തു. ലോകത്ത് ആദ്യമായി കടലില്‍ ഓഫ്സൈറ്റ് രീതില്‍ നിര്‍മിച്ച ദ്വീപ് എന്നത് അടക്കം നിരവധി പ്രത്യേകതകളുണ്ട് ഇതിന്.

ലോകത്തെ തന്നെ ഏറ്റവും ആ‍ഢംബരം നിറഞ്ഞ ഹോട്ടലായി പരിഗണിക്കപ്പെടുന്ന ബുര്‍ജുല്‍ അറബ് തന്നെ കടലിലേക്ക് ഇറക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ഹോട്ടല്‍ കെട്ടിടത്തോട് ചേര്‍ന്നാണ് ബുര്‍ജുല്‍ അറബ് ടെറസ് എന്ന പേരില്‍ കൃത്രിമദ്വീപ് നിര്‍മിച്ചത്. നൂറുമീറ്റര്‍ കടലിലേക്ക് ഇറങ്ങി പതിനായിരം ചതുരശ്രമീറ്റര്‍ വിസ്‍തൃതിയിലാണ് ഈ ദ്വീപ് നിര്‍മിച്ചിരിക്കുന്നത്.

ഫിന്‍ലന്‍റില്‍ നിര്‍മിച്ച ദ്വീപിന്റെ ഭാഗങ്ങള്‍ കപ്പല്‍മാര്‍ഗം ദുബൈയിലെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എട്ടുഭാഗങ്ങളായായിരുന്നു നിര്‍മാണം. 5000 ടൺ ഭാരമുണ്ട് ഈ നിര്‍മിതിക്ക്. ഓഫ്സൈറ്റ് കൺസ്ട്രക്ഷന്‍ എന്നാണ് ഈ നിര്‍മാണ രീതിയുടെ പേര്. സ്കേപ്പ് റെസ്റ്റോറന്‍റ്, കാനബാ കൂടാരങ്ങള്‍, രണ്ട് നീന്തല്‍കുളങ്ങള്‍, വെയില്‍കായാവുന്ന ബീച്ച് ബെഡുകള്‍ എന്നിവ ഈ ദ്വീപിലുണ്ട്.

കടലിന് മുകളില്‍ നിര്‍മിച്ച കൃത്രിമ ബീച്ചെന്നും ഇതിനെ വിശേഷിപ്പിക്കാം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് ബൂര്‍ജുല്‍ അറബ് ടെറസ് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തത്. വിസ്മയ ഹോട്ടലായ ബൂര്‍ജുല്‍ അറബ് വീണ്ടും പുതിയ വിസ്മയം തീര്‍ക്കുകയാണ് കൃത്രിമ ദ്വീപിലൂടെ.

Related Tags :
Similar Posts