Gulf
അബൂദബിയില്‍ നമ്മളെല്ലാം പൊലീസ് പദ്ധതിക്ക് തുടക്കമായിഅബൂദബിയില്‍ 'നമ്മളെല്ലാം പൊലീസ്' പദ്ധതിക്ക് തുടക്കമായി
Gulf

അബൂദബിയില്‍ 'നമ്മളെല്ലാം പൊലീസ്' പദ്ധതിക്ക് തുടക്കമായി

Jaisy
|
10 May 2018 10:42 PM GMT

തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരെയാണ് കമ്യൂണിറ്റി പൊലീസായി നിയമിക്കുക

അബൂദബിയില്‍ പ്രവാസികളെയും കമ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായി നിയമിക്കുന്ന 'നമ്മളെല്ലാം പൊലീസ്' പദ്ധതിക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകരെയാണ് കമ്യൂണിറ്റി പൊലീസായി നിയമിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൊലീസ് പരിശീലനം നല്‍കും. അബൂദബിയില്‍ താമസിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ഇതിലേക്ക് അപേക്ഷിക്കാം.

കമ്യൂണിറ്റി പൊലീസ് ആയി നിയമിക്കപ്പെടാനുള്ള പരിശീലനത്തിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷനല്‍കേണ്ടത്. ജപ്പാനിലെ ടോക്കിയോ നഗരത്തില്‍ നടപ്പാക്കി വിജയിച്ച കമ്യൂണിറ്റി പോലീസ് മാത്രൃകയാണ് അബൂദബിയിലും നടപ്പാക്കുന്നത്. അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ എക്സിക്യൂടീവ് കൗണ്‍സില്‍ അംഗവും അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫുമായ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ ആല്‍ റുമൈതി പദ്ധതി ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കുകയും കുറ്റകൃത്യം കുറക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അബൂദബിയില്‍ വര്‍ഷം തോറും ഏഴ് ശതമാനമാണ് ജനസംഖ്യ വര്‍ധിക്കുന്നത്. 200ലധികം രാജ്യത്തെ ജനങ്ങള്‍ എമിറേറ്റിലുണ്ട്. ഈ സമൂഹങ്ങളുമായി പൊലീസിന്റെ ബന്ധം വര്‍ധിപ്പിക്കാന്‍ കൂടി പദ്ധതി ലക്ഷ്യമിടുന്നു. 2021ഓടെ കമ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരടക്കം 47,500 പൊലീസുകാരുടെ സാന്നിധ്യം അബൂദബിയിലുണ്ടാകും. ഇത് കൈവരിച്ചാല്‍ 58 വ്യക്തികള്‍ക്ക് ഒരു പൊലീസ് ഓഫിസര്‍ എന്ന അനുപാതത്തില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Similar Posts