Gulf
ഹാജിമാരെ സഹായിക്കുന്നതിനായി അയ്യായിരത്തോളം മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ഹാജിമാരെ സഹായിക്കുന്നതിനായി അയ്യായിരത്തോളം മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍
Gulf

ഹാജിമാരെ സഹായിക്കുന്നതിനായി അയ്യായിരത്തോളം മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍

Jaisy
|
11 May 2018 5:57 PM GMT

കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളുടെയും മിക്ക രാഷ്ടീയ പ്രസ്ഥാനങ്ങളുടെയും പ്രവാസി ഘടകങ്ങള്‍ വളണ്ടിയര്‍മാരെ സജ്ജരാക്കി കഴിഞ്ഞു.

വിവിധ നാടുകളില്‍ നിന്നെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി ഇത്തവണയും മിനായില്‍ പരിശീലനം നേടിയ അയ്യായിരത്തോളം മലയാളി സന്നദ്ധ പ്രവര്‍ത്തകരുണ്ടാകും. കേരളത്തിലെ മുഴുവന്‍ മുസ്ലിം സംഘടനകളുടെയും മിക്ക രാഷ്ടീയ പ്രസ്ഥാനങ്ങളുടെയും പ്രവാസി ഘടകങ്ങള്‍ വളണ്ടിയര്‍മാരെ സജ്ജരാക്കി കഴിഞ്ഞു.

ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ പരസ്പരം മത്സര സ്വഭാവത്തിലാണ് ഓരോ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരെ ഒരുക്കുന്നത്. കൃത്യമായ പരിശീലനം നല്‍കിയാണ് വളണ്ടിയര്‍മാരെ മിനായിലേക്കയക്കുന്നത്. വിവിധ സംഘടനകളുടയെ പരിശീലന പരിപാടികള്‍ കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായി. അറഫാ ദിനം അവസാനിക്കുന്നതോടെ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുഴുവന്‍ വളണ്ടിയര്‍മാരും മിനായിലെത്തും. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാകര്‍ക്ക് സഹായകരമാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം, മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നീ കൂട്ടായ്മകളും കെ.എം.സി.സി, തനിമ, ആര്‍.എസ്.സി , ഫ്രറ്റേണിറ്റി ഫോറം, വിഖായ തുടങ്ങിയ സംഘടനകളുമാണ് തങ്ങളുടെ പ്രവര്‍ത്തകരെ ഹജ്ജ് സേവനത്തിനായി രംഗത്തിറക്കുന്നത്. ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മക്കയിലും ഇതിനകം വളണ്ടിയര്‍മാര്‍ ഹാജിമാരുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

Similar Posts