ഏഷ്യന്‍ ടൗണിലെ ഈദ്ഗാഹില്‍ പെരുന്നാല്‍ ഖുതുബയുടെ മലയാള പരിഭാഷക്ക് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതി
|ഖത്തറിലെ ഏഷ്യന്‍ ടൗണിലടക്കം 6 ഇടങ്ങളില്‍ ബലിപെരുന്നാളിന് പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ സംഘടിപ്പിക്കുന്നു. ഓഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴില്‍ ഏഷ്യന്‍ ടൗണില്‍ ആദ്യമായാണ് ഖുതുബയുടെ മലയാള പരിഭാഷ ഒരുക്കുന്നത്
ഖത്തറിലെ ഏഷ്യന്‍ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഏഷ്യന്‍ ടൗണിലെ ഈദ്ഗാഹില്‍ ഇത്തവണ പെരുന്നാല്‍ ഖുതുബയുടെ മലയാള പരിഭാഷ ഒരുക്കാന്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അനുമതി നല്കി. രാജ്യത്തെ ഈദുഗാഹുകളില്‍ രാവിലെ കൃത്യം 5.33ന് പെരുന്നാള്‍ നമസ്കാരം നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ ഏഷ്യന്‍ ടൗണിലടക്കം 6 ഇടങ്ങളില്‍ ബലിപെരുന്നാളിന് പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ സംഘടിപ്പിക്കുന്നു. ഓഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴില്‍ ഏഷ്യന്‍ ടൗണില്‍ ആദ്യമായാണ് ഖുതുബയുടെ മലയാള പരിഭാഷ ഒരുക്കുന്നത്. രാജ്യത്തെ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ഇന്റസ്ട്രിയല്‍ എരിയയിലെ ഏഷ്യന്‍ ടൗണ്‍. എഫ്.സി.സി ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശ്ശേരിയാണ് ഇവിടെ പരിഭാഷ നടത്തുക. ഇതിനു പുറമെ മാള്‍ സിഗ്നലിനടുത്തുള്ള അല്‍ അല്‍ അഹ്ലി സ്റ്റേഡിയം ഈദ്ഗാഹില്‍ മുബാറക് കെ.ടി, അല്‍ വക്റ സ്പോര്‍ട്സ് ക്ലബ് ഈദ്ഗാഹില്‍ അബ്ദുറഹ്മാന് ആലത്തൂര്‍ എന്നിവരും പരിഭാഷകരായെത്തും. മിസഈദ് ഈദ്ഗാഹില്‍ യുവ പ്രഭാഷകന്‍ അബ്ദുല്‍ ഹമീദ് എടവണ്ണയും , അല്‍ഖോര്‍ ഈദ്ഗാഹില്‍ യാസര്‍ അറഫാത്തും മദീനഖലീഫ ബോയ്സ് ഇന്റിപെന്റന്റ് സ്കൂള്‍ ഈദ്ഗാഹില്‍ അഹ്മദ് മന്‍സൂറും ഖുതുബ പരിഭാഷനിര്വ്വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ കൃത്യം 5.33 നായിരിക്കും ഖത്തറിലെ മുഴുവന്‍ ഈദുഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടക്കുക. ഈദുഗാഹുകളിലെല്ലാം സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയതായും, പ്രാര്‍ത്ഥനക്കെത്തുന്നവര്‍ അംഗ ശുദ്ധിവരുത്തി കൃത്യസമയത്ത് എത്തണമെന്നും സംഘാടകര്‍ നിര്‍ദ്ദേശിച്ചു.