Gulf
ഖത്തറിലെ നടുമുറ്റം വനിതാ കൂട്ടായ്മ ഈദ്-ഓണം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചുഖത്തറിലെ നടുമുറ്റം വനിതാ കൂട്ടായ്മ ഈദ്-ഓണം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു
Gulf

ഖത്തറിലെ നടുമുറ്റം വനിതാ കൂട്ടായ്മ ഈദ്-ഓണം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു

Jaisy
|
11 May 2018 8:11 PM GMT

നൂറ് വനിതകള്‍ ചേര്‍ന്നൊരുക്കിയ പൂക്കളമാണ് പരിപാടിയില്‍ ശ്രദ്ധിക്കപ്പെട്ടത്

മലയാളികളുടെ സാംസ്കാരിക തനിമ വിളിച്ചോതിയ വിവിധ പരിപാടികളോടെ ഖത്തറിലെ നടുമുറ്റം വനിതാ കൂട്ടായ്മ ഈദ്-ഓണം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു . നൂറ് വനിതകള്‍ ചേര്‍ന്നൊരുക്കിയ പൂക്കളമാണ് പരിപാടിയില്‍ ശ്രദ്ധിക്കപ്പെട്ടത് .

കള്‍ച്ചറല്‍ഫോറം വനിതാ വിഭാഗമായ നടുമുറ്റം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഈദ് ഓണം ആഘോഷപരിപാടികളുടെ ഭാഗമായാണ് ഇശല്‍ പൂക്കളം എന്നപേരില്‍ നൂറ് വനിതകള്‍ ചേര്‍ന്ന് പൂക്കളമൊരുക്കിയത് . പ്ലാസ്റ്റിക് പൂക്കളോ കൃത്രിമ വസ്തുക്കളോ ഉപയോഗിക്കാതെ കേരളത്തില്‍ നിന്നെത്തിച്ച പൂക്കളുപയോഗിച്ചാണ് പൂര്‍ണ്ണമായും കളമൊരുക്കിയതെന്ന് സംഘടകര്‍ പറഞ്ഞു .

ഖത്തറിലെ മലയാളി കുടുംബങ്ങള്‍ക്കായൊരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യയില്‍ 400 ഓളം പേര്‍ പങ്കാളികളായി. നൂറോളം വീട്ടമ്മമാര്‍ ചേര്‍ന്നാണ് സദ്യയിലെ വിഭവങ്ങള്‍ തയ്യാറാക്കിയത് നടുമുറ്റം രൂപീകരിച്ച ശേഷമുള്ള ആദ്യ ഓണാഘോഷമാണ് ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്നത്. മലയാളത്തനിമയുള്ള വിവിധ കലാപ്രകടനങ്ങളാണ് സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തത്തില്‍ അരങ്ങേറിയത് ദോഹയിലെ പ്രമുഖ കലാകാരന്‍മാരുടെ പ്രകടനങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി.

കള്‍ച്ചറല്‍ഫോറം ആക്ടിംഗ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മാധ്യമപ്രവര്‍ത്തക ശ്രീദേവി ജോയ് , ഡോക്ടര്‍ അജിത് എന്നിവര്‍ ഓണം ഈദ് സന്ദേശം കൈമാറി , നടുമുറ്റം പ്രവര്‍ത്തകരായ ഗീത ടീച്ചര്‍ , നൂര്‍ജഹാന്‍ ഫൈസല്‍ എന്നിവരും സംസാരിച്ചു.

Similar Posts