Gulf
ബഹ്റൈനിൽ തൊഴിലാളികൾക്ക് ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം നിലവില്‍ വരുന്നുബഹ്റൈനിൽ തൊഴിലാളികൾക്ക് ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം നിലവില്‍ വരുന്നു
Gulf

ബഹ്റൈനിൽ തൊഴിലാളികൾക്ക് ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം നിലവില്‍ വരുന്നു

Jaisy
|
11 May 2018 1:27 PM GMT

സ്ഥിരം തൊഴിലാളികള്‍ അല്ലാത്തവരെ നിയമപരമായി വിവിധ തൊഴിലുടമകൾക്ക് ജോലിക്കു വയ്ക്കാൻ സാധിക്കുന്ന സംവിധാനമാണിത്

ബഹ്റൈനിൽ തൊഴിലാളികൾക്ക് ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം ഉടൻ നിലവിൽ വരുമെന്ന് റിപ്പോർട്ട്. സ്ഥിരം തൊഴിലാളികള്‍ അല്ലാത്തവരെ നിയമപരമായി വിവിധ തൊഴിലുടമകൾക്ക് ജോലിക്കു വയ്ക്കാൻ സാധിക്കുന്ന സംവിധാനമാണിത്.

പ്രത്യേക പ്രൊഫഷണല്‍ ലൈന്‍സ് ആവശ്യമില്ലാത്ത തസ്തികകളില്‍ വിവിധ തൊഴിലുടമകൾക്ക് കീഴിൽ താല്‍ക്കാലികമായി ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണ് ഫ്ലക്സിബിൾ വർക്ക് പെർമിറ്റ്. ഇത് നടപ്പിൽ വന്നാൽ തൊഴിലാളികൾക്ക് രണ്ട് വർഷക്കാലയളവിലേക്ക് ഈ സൗകര്യം ഉപയോഗിച്ച് വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ താൽക്കാലിക ജോലികൾ ചെയ്യാൻ കഴിയും. എന്നാൾ റൺ എവെ കേസുള്ളവർക്കും കുറ്റക്യതങ്ങൾ ചെയ്ത് കേസുകളിൽ കുരുങ്ങിയവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ല. ഇതിനായി അപേക്ഷാ ഫീസായി 200 ദിനാറും മാസാന്തം 30 ദിനാറും തൊഴിലാളിയിൽ നിന്ന് ഈടാക്കും. ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതോടെ സ്വകാര്യമേഖലയില്‍ താല്‍ക്കാലിക ജോലികള്‍ക്കായി അനധികൃത തൊഴിലാളികളെ ആശ്രയിക്കുന്ന സാഹചര്യം ഇല്ലാതാകുമെന്നാണ് അധിക്യതർ കണക്ക് കൂട്ടുന്നത്.ഇത് സംബന്ധിച്ച ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

Similar Posts