ദുബൈ വിമാനത്താവളങ്ങളില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനം
|ജൂണ്‍ 30 ന് ശേഷം ദുബൈ എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്യുന്നവര്‍ ഈയിനത്തില്‍ 35 ദിര്‍ഹം നല്‍കേണ്ടി വരും.
ദുബൈ വിമാനത്താവളങ്ങളില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജൂണ്‍ 30 ന് ശേഷം ദുബൈ എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്യുന്നവര്‍ ഈയിനത്തില്‍ 35 ദിര്‍ഹം നല്‍കേണ്ടി വരും.
ദുബൈ വിമാനത്താവളങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നവരില്‍ നിന്ന് യൂസേഴ്സ് ഫീ ഈടാക്കാനുള്ള തീരുമാനത്തിന് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആണ് അംഗീകാരം നല്‍കിയത്. ദുബൈയിലെ എല്ലാ എയര്‍പോര്‍ട്ടുകളില്‍ നിന്നുാ യൂസേഴ്സ് ഫീ ഇടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. എയര്‍പോര്‍ട്ട് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സേവന തുകഎന്ന നിലക്കാണ് ഫീ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍പോര്‍ട്ടുകള്‍ മുഖേനയുള്ള ട്രാന്‍സിറ്റ് യാത്രക്കാരും ഫീ നല്‍കേണ്ടി വരും. എന്നാല്‍ രണ്ടു വയസിനു ചുവടെയുള്ള കുട്ടികള്‍, വിമാന ജീവനക്കാര്‍, ദുബൈയില്‍ ഇറങ്ങിയ അതേ വിമാനത്തില്‍ തന്നെ പുറപ്പെടുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ യൂസേഴ്സ് ഫീ നല്‍കേണ്ടതില്ല.
യു.എ.ഇയില്‍ നിന്നും പുറത്തും ദുബൈ മുഖേനയുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ 35 ദിര്‍ഹമാണ് യൂസേഴ്സ് ഫീ ഇനത്തില്‍ ഈടാക്കുക. ജൂണ്‍ 30ന് ശേഷമുള്ള ഏതൊരു ടിക്കറ്റ് ബുക്കിങ്ങിന്െറയും കൂടെ ഈ അധിക തുക നല്‍കിയിരിക്കണം. പിരിച്ചെടുക്കുന്ന തുക ദുബൈ എയര്‍പോര്‍ട്ട് മുഖേന ദുബൈ സര്‍ക്കാര്‍ ഖജനാവിലേക്ക് കൈമാറും.
ദുബൈ വിമാനത്താവളങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവും തുക വിനിയോഗിക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2013 ഓടെ 10 കോടി യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുമാറ് ദുബൈ എയര്‍പോര്‍ട്ടിനെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.