Gulf
ഖത്തര്‍ അമീറിന് ജനതയുടെ പിന്തുണഖത്തര്‍ അമീറിന് ജനതയുടെ പിന്തുണ
Gulf

ഖത്തര്‍ അമീറിന് ജനതയുടെ പിന്തുണ

Jaisy
|
11 May 2018 3:59 AM GMT

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണത്തിന് തയ്യാറായ ഖത്തര്‍ അമീറിന്റെ നീക്കത്തിന് രാജ്യത്തെ ജനങ്ങളുടെ പൂര്‍ണപിന്തുണയാണ് ലഭിച്ചത്

ജിസിസി കൂട്ടായ്മ തകരാതെ നിലനിര്‍ത്തുന്നതിന് മുഖ്യ പരിഗണന നല്‍കിയാണ് ഖത്തര്‍ ഒരുമിച്ചിരുന്നുള്ള ചര്‍ച്ചകളിലൂടെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു പോകുന്നത് . സങ്കീര്‍ണ്ണമായ സാഹചര്യത്തിലും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണത്തിന് തയ്യാറായ ഖത്തര്‍ അമീറിന്റെ നീക്കത്തിന് രാജ്യത്തെ ജനങ്ങളുടെ പൂര്‍ണപിന്തുണയാണ് ലഭിച്ചത് . മധ്യസ്ഥ നീക്കങ്ങളുമായെത്തിയ കുവൈത്തിനെയും തുര്‍ക്കിയെയും ഖത്തറിലെ മാധ്യമങ്ങളും പ്രശംസിച്ചു.

ഖത്തറിനെതിരെ എല്ലാ നിലക്കും ഏര്‍പ്പെടുത്തിയ ഉപരോധം 3 മാസം പിന്നിട്ട സാഹചര്യത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി , സൗദി കിരീടാവകാശിയുമായി സംസാരിക്കാന്‍ സന്നദ്ധമായതിലൂടെ പ്രശ്‌ന പരിഹാരത്തിന് തങ്ങള്‍ എതിരല്ല എന്ന മുന്‍ നിലപാട് തന്നെയാണ് ആവര്‍ത്തിച്ചത്. തങ്ങളുടെ പരമാധികാരം അടിയറ വയ്ക്കാതെയുള്ള ചര്‍ച്ചകള്‍ക്ക് ഖത്തര്‍ ഒരുക്കമാണെന്ന സന്ദേശം സൗദി അറേബ്യയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു . ഉപരോധത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഖത്തര്‍ വ്യകത്മാക്കിയ പ്രകാരം ജി സി സി ഐക്യം തകരാതെ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കങ്ങളും വിലിരുത്തപ്പെടുന്നത്. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​മാ​ണ് ഗ​ൾ​ഫ് പ്ര​തി​സ​ന്ധി പ​രി​ഹാ​ര ശ്ര​മ​ങ്ങ​ൾ​ക്ക്​ പു​ത​ജീ​വ​ൻ ന​ൽ​കി​യ​ത്. പ്രശ്‌നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുന്ന കുവൈറ്റിനെയും തുര്‍ക്കിയെയും ഖത്തറിലെ മാധ്യമങ്ങളും പ്രശംസിച്ചു .

വ്യാ​ഴാ​ഴ്​​ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ മേ​ഖ​ല​യി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്നു. കു​വൈ​ത്ത് ന​ട​ത്തി​വ​രു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ത്തി​ന്റെ നാ​ൾ വ​ഴി​ക​ൾ അ​മീ​ർ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​നെ ധ​രി​പ്പി​ച്ചു. ഖ​ത്ത​റി​നെ​തി​രെ സൈ​നി​ക ന​ട​പ​ടി​ക്ക് വ​രെ സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നൂ​വെ​ന്ന കു​വൈ​ത്ത് അ​മീ​റിന്റെ പ്ര​സ്​​താ​വ​ന​യും ഖ​ത്ത​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടും പ്ര​ശ്നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​യി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യി ശൈ​ഖ് സ്വ​ബാ​ഹ് വ്യ​ക്ത​മാ​കി. കു​വൈ​ത്ത് ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ച പൂ​ർ​ണ പി​ന്തു​ണ പ്ര​തി​സ​ന്ധി ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ട​യാ​ൻ സാ​ധി​ച്ച​താ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു. കു​വൈ​ത്ത്​ അ​മീ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ പി​ന്നാ​ലെ ട്രം​പ് സൗ​ദി, യു.​എ.​ഇ, ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി​ക​ളെ ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ഹ​മ​ദ്​ ബി​ൻ ആ​ൽ​ഥാ​നി​യും സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.

Related Tags :
Similar Posts