ലിവ ഈത്തപ്പഴ ഉത്സവത്തിന് ഇന്ന് തുടക്കം
|വിവിധയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പനക്കുമായി സംഘടിപ്പിക്കകുന്നന ഉത്സവം ഈമാസം 30 വരെ നീളും.
അബൂദബി ലിവ ഈത്തപ്പഴ ഉത്സവത്തിന് ഇന്ന് തുടക്കമാകും. വിവിധയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പനക്കുമായി സംഘടിപ്പിക്കകുന്നന ഉത്സവം ഈമാസം 30 വരെ നീളും.
ഇത്തവണ ലിവ ഈത്തപ്പഴ മേളയിൽ 70,000 പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 20,000 ചതുരശ്ര മീറ്റര്‍ സ്ഥലം ഉത്സവ നടത്തിപ്പിനായി ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഈത്തപ്പഴത്തിന്റെ സൗന്ദര്യ മത്സരം, മാങ്ങാ മത്സരം, ചെറുനാരങ്ങ മത്സരം, പഴക്കൂട മത്സരം, മാതൃകാ കൃഷിയിട അവാര്‍ഡ്, പാരമ്പര്യ മാതൃകാ മത്സരം, ഫോട്ടോഗ്രഫി മത്സരം തുടങ്ങിയവയാണ് നടക്കുക. ഇന്‍സ്റ്റഗ്രാം വഴിയാണ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുക. മത്സരങ്ങള്‍ക്ക് മൊത്തം ആറ് കോടി ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കും.
ലിവ ഈത്തപ്പഴോത്സവത്തില്‍ വിവിധ തലമുറകള്‍ക്ക് മുന്‍ഗാമികളുടെ പാരമ്പര്യത്തെ കുറിച്ച് പഠിക്കാന്‍ അവസരമുണ്ടാകുമെന്ന് ഉത്സവ ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ ആല്‍ മന്‍സൂറി പറഞ്ഞു. പത്താം വർഷമാണ് ഈ വര്‍ഷം നടക്കുന്നത്. ഓരോ വര്‍ഷവും ഉത്സവത്തിനത്തെുന്ന ഈത്തപ്പഴങ്ങളുടെ ഗുണമേന്‍മ കൂടിവരികയാണ്. ഇതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യമിടുന്നതെന്ന്ന് സംഘാടകർ പറഞ്ഞു.