ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തടസം വരുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മക്ക ഗവര്‍ണര്‍
|പുണ്യസ്ഥലങ്ങളിലെ വിവിധ വകുപ്പുകള്‍ക്ക് കീഴിലെ ഹജ്ജ് ഒരുക്കങ്ങള്‍ പരിശോധിച്ച ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം
ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഭംഗം വരുത്തുന്ന ഒരു കാര്യവും ചെയ്യാന്‍ ഹജ്ജ് വേളയില്‍ ആരെയും അനുവദിക്കുകയില്ലെന്ന് മക്ക മേഖല ഗവര്‍ണറും കേന്ദ്ര ഹജജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു. പുണ്യസ്ഥലങ്ങളിലെ വിവിധ വകുപ്പുകള്‍ക്ക് കീഴിലെ ഹജ്ജ് ഒരുക്കങ്ങള്‍ പരിശോധിച്ച ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.
മക്ക, മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ നടക്കുന്ന ഹജ്ജ് ഒരുക്കങ്ങൾ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. തീര്‍ഥാടന സേവന രംഗത്ത മുഴുവന്‍ വിഭാഗങ്ങളും സത്യസന്ധതയോടും ആത്മാര്‍ഥതയോടും കൂടിയ ശ്രമങ്ങളാണ് നടത്തിവരുന്നതെെന്ന് അദ്ദേഹം പറഞ്ഞു. പുണ്യസ്ഥലങ്ങളുടെ വികസനത്തിനായി മക്ക വികസന അതോറിറ്റിയുടെ മുമ്പാകെ പല പദ്ധതികളുമുണ്ട്. അത് പഠനവിധേയമാക്കാന്‍ സല്മാന് രാജാവിന് സമര്‍പ്പിക്കു. ഇത്തവണയും മുന്‍വര്‍ഷത്തേക്കാള്‍ നിയമലംഘകരായ തീര്‍ഥാടകരുടെ എണ്ണം കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മക്ക ഗവര്‍ണര്‍ പറഞ്ഞു.
ഇതുവരെ 7,80,000 തീര്‍ഥാടകര്‍ എത്തിക്കഴിഞ്ഞു. ഈ വര്‍ഷം തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ക്ക് വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തീര്‍ഥാടകര്‍ വിമാനത്മത്താവളത്തില് നിന്ന് താമസകേന്ദ്രങ്ങളിലേക്കത്തൊന് ആറ് മണിക്കൂര്‍ സമയമെടുത്തിരുന്നത് ഈ വര്‍ഷം മൂന്ന് മണിക്കൂറായി ചുരുക്കാന്‍ സാധിച്ചിട്ടുണ്ട്.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് അറഫയില്‍ ഏഴ് ലക്ഷം തീര്‍ഥാടകര്‍ക്ക് ഭക്ഷണം ലഭ്യമാക്കുമെന്നും അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു. മക്ക മേഖല വികസന അതോറിറ്റിക്ക് കീഴിലെ പുതിയ പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എട്ട് ആശുപത്രികളും 128 മെഡിക്കല്‍ സെന്ററുകളും ആരോഗ്യ സേവനത്തിനായി ഒരുക്കിയിട്ടുണ്ട്. മശാഇര്‍ മെട്രോ വഴി 3,11,000 തീര്‍ഥാടകരെ ലക്ഷ്യസ്ഥാനത്തത്തെിക്കും.