ദുബൈ ഷോപ്പിങ് മേളക്ക് ഇന്ന് തുടക്കം
|ജനുവരി 28 വരെ നീണ്ടുനില്‍ക്കുന്ന മേളയിലൂടെ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം പകരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍
ദുബൈ ഷോപ്പിങ് മേളക്ക് തിങ്കളാഴ്ച കൊടി ഉയരും. 34 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് മേളയുടെ ഭാഗമായി ഒട്ടേറെ വിനോദ പരിപാടികളാവും അരങ്ങറേുക. തുടര്‍ച്ചയായ 22-ാം വര്‍ഷമാണ് ദുബൈ നഗരം ഷോപ്പിങ് മേളക്ക് വേദിയാകുന്നത്.
ജനുവരി 28 വരെ നീണ്ടുനില്‍ക്കുന്ന മേളയിലൂടെ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം പകരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. റീട്ടെയില്‍ വ്യാപാര രംഗത്ത് കൂടുതല്‍ ഉണര്‍വ് പകരാന്‍ മേള പാതയൊരുക്കുമെന്നാണ് പ്രതീക്ഷ. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയാണ് ഇത്തവണ പ്രധാന പരിപാടിക്ക് വേദിയാവുക. ജലധാരയും അഗ്നിഗോളവും കരിമരുന്ന് പ്രയോഗവും ചേര്‍ന്ന വേറിട്ട ആഘോഷ പരിപാടിക്ക് ഉദ്ഘാടന ദിവസം രാത്രി തന്നെ ഫെസ്റ്റിവല്‍ സിറ്റി വേദിയാകും. 22 കൊല്ലത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്ന മേള കൂടിയാണിത്. 34 ദിവസം നീണ്ടുനില്‍ക്കുന്ന മേളയിലേക്ക് ലക്ഷക്കണക്കിന് സന്ദര്‍ശകരാവും വിവിധ രാജ്യങ്ങളില്‍ നിന്ന് വന്നു ചേരുക.
എല്ലാ വ്യാപാര കേന്ദ്രങ്ങളും വിവിധ പ്രമോഷന്‍ പദ്ധതികളുമായി രംഗത്തുണ്ട്. ദുബൈ ജ്വല്ലറി ഗ്രൂപ്പിനു കീഴില്‍ വിപുലമായ പ്രമോഷന്‍ പദ്ധതികളാണ് ഡി.എസ്.എഫ് ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ദുബൈ ടൂറിസം ആന്‍ഡ് കമേഴ്സ്യല്‍ മാര്‍ക്കറ്റിങിനു ചുവടെയാണ് വിനോദ പരിപാടികള്‍ ഒരുങ്ങുന്നത്. ഡി.എസ്.എഫ് മൊത്തം കുടുംബത്തിന് ഉല്ലസിക്കാനും ആഹ്ളാദിക്കാനുമുള്ള വേദിയാണൊരുക്കുന്നത്.