Gulf
കുവൈത്തിനെ പരിഭ്രാന്തിയിലാക്കി ഭൂചലനംകുവൈത്തിനെ പരിഭ്രാന്തിയിലാക്കി ഭൂചലനം
Gulf

കുവൈത്തിനെ പരിഭ്രാന്തിയിലാക്കി ഭൂചലനം

Sithara
|
12 May 2018 9:55 PM GMT

റിക്റ്റർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തിന്‍റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്

കുവൈത്തിൽ ഞായറാഴ്ച രാത്രി അനുഭവപ്പെട്ട ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. റിക്റ്റർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനമാണ് കുവൈത്തിന്‍റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ജനം മണിക്കൂറുകളോളമാണ് കെട്ടിടങ്ങളിൽ നിന്നിറങ്ങി റോഡിലും മറ്റും കഴിച്ചുകൂട്ടിയത്.

ഞായറാഴ്ച രാത്രി 9:18 നാണ് കുവൈത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. ഇറാൻ, ഇറാഖ് അതിർത്തി പ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പത്തിന്‍റെ പ്രതിഫലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്. കുവൈത്തിന് പുറമെ ഒമാനിലും യുഎഇയിലും നേരിയ ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുവൈത്തിൽ മഹ്ബൂല, മംഗഫ്, ഫഹാഹീൽ എന്നിവിടങ്ങളിലാണ് ഭൂമികുലുക്കം കൂടുതൽ അനുഭവപ്പെട്ടത്. തുടർചലനങ്ങൾ ഉണ്ടാകുമെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ ജനം ഭീതിയിലായി.

അതേസമയം ഞായാഴ്ച രാത്രി അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് അപകടങ്ങളോ നാശനഷ്ടങ്ങളോ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കുവൈത്ത് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.

Related Tags :
Similar Posts