സൗദി ഓഡിയോ വിഷ്വല്‍ നിയമാവലി ഭേദഗതിക്ക് അംഗീകാരം
|സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു യോഗം
സൗദി ഓഡിയോ വിഷ്വല്‍ നിയമാവലി ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു യോഗം. ആറ് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന നിയമാവലിയുടെ ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്.
സാംസ്കാരിക, വാര്‍ത്താവിനിയമ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് സമര്‍പ്പിച്ച കരടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിത്. വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഓഡിയോ വിഷ്വല്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശാലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഭേദഗതി. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് അദ്ധ്യക്ഷതനായുള്ള സൗദി സാമ്പത്തിക, വികസന സമിതി ഭേദഗതിക്കുള്ള കരടിന് കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. സൗദിയുടെ സാംസ്കാരിക ആഘോഷമായ ജനാദിരിയ ഭിന്നസംസ്കാരം അടുത്തറിയാനും ഉള്ക്കൊള്ളാനളമുള്ള അവസരമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ജനാദിരിയക്കെത്തിയ അഥിതികളെ സ്വീകരിച്ചുകൊണ്ട് സല്മാന് രാജാവ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ഭിന്നസംസ്കാരം ഉള്‍ക്കൊണ്ട് ലോകജനതയോടൊപ്പം ജീവിക്കാനുള്ള ആഹ്വാനം നടത്തിയതിന് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു.