അല്‍ഹിന്ദ് ട്രാവല്‍സിന്റെ സാൽമിയ ബ്രാഞ്ചിൽ വൻ കവര്‍ച്ച
|10,000 ദീനാറും പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടു
അല്‍ഹിന്ദ് ട്രാവല്‍സിന്റെ കുവൈത്തിലെ സാൽമിയ ബ്രാഞ്ചിൽ വൻ കവര്‍ച്ച. 10,000 ദീനാറും പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടു . പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ പണവും രേഖകളും അടങ്ങിയ ലോക്കറും സി സി ടി വി റെക്കോർഡറും ഇളക്കിയെടുത്ത് കൊണ്ടുപോയി
കുവൈത്തിലെ സാല്മിയയിൽ നാസർ അൽ അദസാനി സ്ട്രീറ്റിലുള്ള അല്‍ഹിന്ദ് ശാഖയിലാണ് മോഷണം നടന്നത് . പുറത്തെ സിസി ടി വി ക്യാമറ തകർത്ത ശേഷം പൂട്ട് പൊളിച്ചു അകത്തു കയറിയ മോഷ്ടാക്കൾ ലോക്കറും സിസി ടിവി റെക്കോർഡിങ് യൂണിറ്റും കൊണ്ടുപോയി. ലോക്കറിനുള്ളിൽ പതിനായിരം ദിനാറും അഞ്ച് പാസ്പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളുൾപ്പെടെ നിരവധി വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു രണ്ട് ലാപ്ടോപ്പുകളും നഷ്ടമായി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. സി.സി.ടി.വി കാമറയുടെ ഡി.വി.ആര്‍ നഷ്ടപ്പെട്ടതിനാൽ മോഷ്ടാക്കളുടെ ദൃശ്യം ലഭ്യമല്ല. സമീപത്തെ കടയിലെ സെക്യൂരിറ്റി ക്യാമറയിൽ ട്രാവല്‍സിന്റെ സമീപത്ത് കാര്‍ നിര്‍ത്തിയിട്ട് ആളിറങ്ങുന്നതായി പതിഞ്ഞിട്ടുണ്ട് . നാലുമണിയോടെ ട്രാവൽസിന്റെ ചില്ലു തകർന്നതായി കണ്ട കെട്ടിടം കാവൽക്കാരൻ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു . പൊലീസ് സ്ഥലത്തെത്തി വിരലടയാളം ശേഖരിച്ചിട്ടുണ്ട്.