Gulf
വിദേശികളുടെ ബാങ്ക് അക്കൗണ്ടുകളും ശമ്പളവും പരിശോധിക്കണമെന്ന് കുവൈത്ത് എംപിവിദേശികളുടെ ബാങ്ക് അക്കൗണ്ടുകളും ശമ്പളവും പരിശോധിക്കണമെന്ന് കുവൈത്ത് എംപി
Gulf

വിദേശികളുടെ ബാങ്ക് അക്കൗണ്ടുകളും ശമ്പളവും പരിശോധിക്കണമെന്ന് കുവൈത്ത് എംപി

Jaisy
|
13 May 2018 4:38 PM GMT

സർക്കാർ സേവനങ്ങൾക്കു അധിക ഫീസ് ഈടാക്കണമെന്നും എംപി ആവശ്യപ്പെട്ടു

വിദേശികള്‍ക്കെതിരെ പ്രസ്താവനയുമായി കുവൈത്ത് പാർലമെന്റ് അംഗം ഡോ . അബ്ദുൽ റഹിമാൻ ജീറാൻ വീണ്ടും രംഗത്തെത്തി. വിദേശികളുടെ ബാങ്ക് അക്കൗണ്ടുകളും ശമ്പളവും പരിശോധിക്കണമെന്നും സർക്കാർ സേവനങ്ങൾക്കു അധിക ഫീസ് ഈടാക്കണമെന്നും എംപി ആവശ്യപ്പെട്ടു. രാജ്യത്തെ വിദേശികളെ ശമ്പളത്തിന്റെയും ജീവിത നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ വർഗീകരിക്കണമെന്നും എം.പി അഭിപ്രായപ്പെട്ടു.

കുവൈത്തിൽ താമസിക്കുന്ന എട്ടു ലക്ഷം ഇന്ത്യക്കാരും അഞ്ചു ലക്ഷത്തോളം അറബ് വംശജരും മിഡിൽ ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണെന്നു അൽ റായി പത്രത്തിനു നൽകിയ അഭിമുഖത്തിൽ അബ്ദുൽ റഹിമാൻ അൽ ജീറാൻ അഭിപ്രായപ്പെട്ടിരുന്നു . സര്‍ക്കാര്‍ വിദേശികൾക്ക് നൽകുന്ന സേവനങ്ങൾക്കു കൃത്യമായ ഫീസ് ഈടാക്കുന്നുണ്ട് ഉറപ്പ് വരുത്തണമെന്നാണ് എം പിയുടെ പുതിയ ആവശ്യം. പലപ്പോഴും വിദേശികളിൽ നിന്ന് സേവനങ്ങള്‍ക്കനുസൃതമായി ഫീസ് ഈടാക്കുന്നതില്‍ സര്‍ക്കാരിന് പിഴവുകള്‍ സംഭവിക്കുന്നുണ്ട് . ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സർക്കാർ സേവനങ്ങൾക്ക് സ്വന്തം പൗരന്മാരിൽ നിന്നും വിദേശികളില്‍നിന്നും വ്യത്യസ്ത ഫീസാണ് ഈടാക്കുന്നത്. ഇത് പോലെ കുവൈത്തും വിദേശികളുടെ സേവന ഫീസുകൾ വർധിപ്പിക്കണം പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ എം പി പറഞ്ഞു . രാജ്യത്തെ വിദേശികളെ ജോലിയുടെയും ശമ്പളത്തിന്റെയും ജീവിത നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കണമെന്നും എം.പി പറഞ്ഞു. യോഗ്യത കുറഞ്ഞവർക്കായി പ്രത്യേകപരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ട്രെയിനിങ്ങിൽ വിജയിക്കുന്നവരെ മാത്രം രാജ്യത്തു തുടരാനനുവദിക്കുകയും ചെയ്യുന്നതിലൂടെ തൊഴിൽ വിപണിയിൽ ക്രമീകരണം സാധ്യമാകുമെന്നും പാർലമെന്റ് അംഗം അഭിപ്രായപ്പെട്ടു.

Similar Posts