യുഎഇയില്‍ ഇന്ധനവില കുറച്ചു
|പുതുക്കിയ വില ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും
യുഎഇയില്‍ ഇന്ധനവില കുറച്ചു. പുതുക്കിയ വില ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും. പെട്രോള്‍ വില ലിറ്ററിന് പത്ത് ഫില്‍സ് കുറയുമ്പോള്‍ ഡീസലിന് ആറ് ഫില്‍സ് കുറവുണ്ടാകും.
ലിറ്ററിന് ഒരു ദിര്‍ഹം 96 ഫില്‍സുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് അടുത്തമാസം ഒരു ദിര്‍ഹം 86 ഫില്‍സ് നല്‍കിയാല്‍ മതി. സ്പെഷ്യല്‍ പെട്രോളിന്റെ വില ഒരു ദിര്‍ഹം 85 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 75 ഫില്‍സായി കുറയും. ഇപ്ലസ് പെട്രോളിന്റെ വില ഒരു ദിര്‍ഹം 78 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 68 ഫില്‍സായും കുറയും. ഡീസല്‍ വില ലിറ്ററിന് ഒരു ദിര്‍ഹം 90 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 84 ഫില്‍സായി കുറയും. ഈവര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഇന്ധനനിരക്കാണ് ഊര്‍ജമന്ത്രാലയത്തിന് കീഴിലെ വില നിര്‍ണയ സമിതി പ്രഖ്യാപിച്ചത്. ഈമാസത്തെ അപേക്ഷിച്ച് അഞ്ച് മുതല്‍ 5.61 ശതമാനം പെട്രോള്‍ വില കുറയുമ്പോള്‍ ഡീസല്‍ വിലയില്‍ 3.16 ശതമാനം കുറവാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയുടെ അടിസ്ഥാനത്തിലാണ് യു എ ഇയില്‍ ഓരോ മാസത്തെയും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.