Gulf
പ്രവാസികളോട്​ സംസ്ഥാനം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതായി ഉമ്മന്‍ചാണ്ടിപ്രവാസികളോട്​ സംസ്ഥാനം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതായി ഉമ്മന്‍ചാണ്ടി
Gulf

പ്രവാസികളോട്​ സംസ്ഥാനം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതായി ഉമ്മന്‍ചാണ്ടി

Jaisy
|
13 May 2018 10:31 AM GMT

ഫുജൈറയിൽ ആറാമത്​ ഇൻകാസ്​ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ആധുനിക കേരളം പടുത്തുയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച പ്രവാസികളോട്​ സംസ്ഥാനം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫുജൈറയിൽ ആറാമത്​ ഇൻകാസ്​ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൂല സാഹചര്യങ്ങൾ മൂലം പ്രവാസികളിലെ സാധാരണക്കാർ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമുണ്ട്​. ഈ ഘട്ടത്തിൽ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പഠന രംഗത്ത്​ മുന്നേറ്റം ഉറപ്പാക്കാൻ പ്രവാസി വിദ്യാർഥികൾക്ക്​ വേണ്ടി ഇൻകാസ്​ ഉൾപ്പെടെയുള്ള സംഘടനകൾ കൂട്ടായ നീക്കം നടത്തണമെന്നും ഉമ്മൻചാണ്ടി നിർദേശിച്ചു. യുഎഇയുടെ വടക്കു കിഴക്കൻ മേഖലയിലെ അഞ്ചു സ്കൂളുകളിൽ നിന്നായി 61 വിദ്യാർത്ഥികൾക്ക് അവാർഡുകൾ കൈമാറി. വിവിധ തുറകളിൽ മികച്ച പ്രവർത്തനം നടത്തുന്ന 13 ​പേരെ ചടങ്ങിൽ ആദരിച്ചു. ഷെയ്ഖ് ഹമദ് അബ്ദുള്ള ഹമദ് അൽ ശർഖി , മുൻ യു എ ഇ മന്ത്രി ഡോക്ടർ മുഹമ്മദ് സയീദ് അൽ കിന്ദി തുടങ്ങിയവർ സംബന്ധിച്ചു. ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി.

Related Tags :
Similar Posts