ബഹ്റൈനെ ഇളക്കി മറിച്ച് വിനീത് ശ്രീനിവാസനും അല്‍ക്ക റാവുവും
|ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയറിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ മിറ്റ്സുബിഷി ഔട്ട് ലാന്റര്‍ കാര്‍ മലയാളിക്ക് ലഭിച്ചു. കൊല്ലം സ്വദേശിനിയും ബഹ്റൈന്‍ മിഡില്‍ ഈസ്റ്റ് സ്കൂളിലെ അധ്യാപികയുമായ റീന റാണിയാണ് സമ്മാനത്തിന് അര്‍ഹയായത്.
ബഹ്റൈനില്‍ ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയറിനോടനുബന്ധിച്ചൊരുക്കിയ സംഗീത നിശ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പരിപാടികള്‍ ആസ്വദിക്കാന്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലേക്ക് വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്.
വിനീത് ശ്രീനിവാസന് അടക്കമുള്ള നിരവധി പ്രമുഖതാരങ്ങള്‍ ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയറിനോടനുബന്ധിച്ച് നടന്ന സംഗീത നിശയില്‍ പങ്കെടുത്തു. പ്രശസ്ത ഹിന്ദി ഗായിക ശില്‍പ്പ റാവുവും സംഘവും അവതരിപ്പിച്ച ഗാനങ്ങളായിരുന്നു മേളയുടെ ആദ്യ ദിവസം അരങ്ങേറിയത്. വിനീത് ശ്രീനിവാസന്, അഖില ആനന്ദ്, അരുണ്‍ രാജ് എന്നിവരുടെ സംഗീതനിശ അരങ്ങേറി. രണ്ടാം ദിവസം ബോളിവുഡ് ഗായകരായ ശില്പ റാവുവും വിപിന്‍ അനേജയും നയിക്കുന്ന സംഗീതനിശ നടന്നു.
ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയറിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ മിറ്റ്സുബിഷി ഔട്ട് ലാന്റര്‍ കാര്‍ മലയാളിക്ക് ലഭിച്ചു. കൊല്ലം സ്വദേശിനിയും ബഹ്റൈന്‍ മിഡില്‍ ഈസ്റ്റ് സ്കൂളിലെ അധ്യാപികയുമായ റീന റാണിയാണ് സമ്മാനത്തിന് അര്‍ഹയായത്.
ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് നടരാജന്, സെക്രട്ടറി ഷെമിലി പി ജോണ്‍ തുടങ്ങിയ ഭരണസമിതി അംഗങ്ങളും ജി.കെ നായര്‍ കണ് വീനറായുള്ള സംഘാടകസമിതിയും പ്രിന്‍സിപ്പല്‍ പളനി സ്വാമിയുടെ നേത്യത്വത്തില്‍ അദ്ധ്യാപകരും ഇത്തവണത്തെ മേളയുടെ സംഘാടനം മികച്ചതാക്കി.