Gulf
കുവൈത്തില്‍ ഒന്നര വര്‍ഷത്തെ ദുരിതജീവിതത്തിനൊടുവില്‍ 176 മലയാളികള്‍ നാട്ടിലേക്ക് കുവൈത്തില്‍ ഒന്നര വര്‍ഷത്തെ ദുരിതജീവിതത്തിനൊടുവില്‍ 176 മലയാളികള്‍ നാട്ടിലേക്ക് 
Gulf

കുവൈത്തില്‍ ഒന്നര വര്‍ഷത്തെ ദുരിതജീവിതത്തിനൊടുവില്‍ 176 മലയാളികള്‍ നാട്ടിലേക്ക് 

Subin
|
13 May 2018 1:13 PM GMT

എംബസി നല്‍കിയ ടിക്കറ്റില്‍ ആണ് വെറും കയ്യോടെയുള്ള ഇവരുടെ യാത്ര. മുടങ്ങിയ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കാതെയാണ് കമ്പനി ഇവരെ മടക്കി അയക്കുന്നത്.

ഒന്നര വര്‍ഷത്തിലേറെ നീണ്ട ദുരിത പര്‍വത്തിനു ശേഷം ഖറാഫി നാഷണല്‍ കമ്പനിയിലെ 176 മലയാളികളായ തൊഴിലാളികള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. കുവൈത്ത് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ആണ് ഇവര്‍ യാത്ര തിരിക്കുന്നത്.

ചൊവാഴ്ച കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ രണ്ടു വിമാനങ്ങളിലായാണ് 176 മലയാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുന്നത്. എംബസി നല്‍കിയ ടിക്കറ്റില്‍ ആണ് വെറും കയ്യോടെയുള്ള ഇവരുടെ യാത്ര. മുടങ്ങിയ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കാതെയാണ് കമ്പനി ഇവരെ മടക്കി അയക്കുന്നത്. വഴി ചെലവിനുള്ള പണം പോലും കയ്യിലില്ലാത്തവരാണ് ഭൂരിഭാഗവും.

ചൊവ്വാഴ്ച കാലത്ത് ഇന്ത്യന്‍ സമയം രാവിലെ പത്തു മണിക്കും രാത്രി ഒമ്പതരക്കുമാണ് ഇവര്‍ കോഴിക്കോട് വിമാനമിറങ്ങുക. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാ സൗകര്യം ഒരുക്കാന്‍ കേരളഗവണ്മെന്റ് ഇടപെടണമെന്നു കുവൈത്തിലെ സാമൂഹ്യപ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഈ വിഷയത്തില്‍ കേരളം മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമയച്ചതായി ലോക കേരള സഭ അംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തോമസ് മാത്യു കടവില്‍ പറഞ്ഞു.

Related Tags :
Similar Posts