നോർക്കയുടെ കീഴിൽ കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ ശ്രമം
|ഇതിന്റെ ഭാഗമായി കുവൈത്തിലെത്തിയ നോർക്ക റിക്രൂട്ട്മെന്റ് സെക്രട്ടറി അജിത് കാളാശേരി കുവൈത്ത് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
നോർക്കയുടെ കീഴിൽ കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി . ഇതിന്റെ ഭാഗമായി കുവൈത്തിലെത്തിയ നോർക്ക റിക്രൂട്ട്മെന്റ് സെക്രട്ടറി അജിത് കാളാശേരി കുവൈത്ത് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.മാജിദ അൽ ഖത്താൻ, ആരത്തോഗ്യമന്ത്രാലയം നഴ്സിങ് ഡയറക്ടർ വദാ അൽ ഹുസൈൻ എന്നിവരുമായാണ് നോർക്ക പ്രതിനിധി ചർച്ച നടത്തിയത് . നോർക്ക റിക്രൂട്മെന്റ് മാനേജർ അജിത് കാളാശേരിയോടൊപ്പം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (ലേബർ) യുഎസ് സിബി, ലേബർ അറ്റാഷെ അനിത ചത്പലിവാർ, നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രാഥമിക ചർച്ചയ്ക്ക് ശേഷം ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗറുമായും അജിത് കാളാശേരി കൂടിക്കാഴ്ച നടത്തി. അണ്ടർ സെക്രട്ടറി തലത്തിൽ നടന്ന പ്രാഥമിക ചർച്ച ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു .
അണ്ടർ സെക്രട്ടറി തലത്തിൽ ചർച്ച തുടരു. റിക്രൂട്ട്മെന്റ് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്റ് സർക്കാർ ഏജൻസികളിൽ പരിമിതപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും കുവൈത്ത് പിൻവാങ്ങിയതിനാൽ റിക്രൂട്ട്മെന്റ് നടന്നിരുന്നില്ല . സുതാര്യത ഉറപ്പാക്കാമെന്ന് ഇന്ത്യൻ എംബസി മുഖേന നോർക്ക കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ അറിയിച്ചതിനെ തുടർനാണു ഇപ്പോൾ ചർച്ചകൾക്ക് വഴിയൊരുങ്ങിയത് .