Gulf
ഖത്തറില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം സെപ്തംബര്‍ 1ന് പുറപ്പെടുംഖത്തറില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം സെപ്തംബര്‍ 1ന് പുറപ്പെടും
Gulf

ഖത്തറില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം സെപ്തംബര്‍ 1ന് പുറപ്പെടും

Jaisy
|
14 May 2018 5:39 PM GMT

കരമാര്‍ഗമുള്ള യാത്രക്കാരാണ് ആദ്യം പുറപ്പെടുക

ഖത്തറില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം സെപ്തംബര്‍ ഒന്നിന് പുറപ്പെടുമെന്ന് ഹജ്ജ് കാര്യ വകുപ്പ് അറിയിച്ചു . കരമാര്‍ഗമുള്ള യാത്രക്കാരാണ് ആദ്യം പുറപ്പെടുക. സെപ്തംബര്‍ നാലിന് വിമാന മാര്‍ഗമുള്ള സംഘവും വിശുദ്ധ മണ്ണിലേക്ക് യാത്ര തിരിക്കും.

സെപ്തംബര്‍ 1 ന് റോഡ് മാര്‍ഗവും സെപ്തംബര്‍ 4 ന് വിമാനമാര്‍ഗവും ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ മക്കിലേക്ക് പുറപ്പെടുമെന്നാണ് ഹജ്ജ് കാര്യ വകുപ്പ് അറിയിച്ചത് . അതേസമയം തീര്‍തഥാടകരെ ഹജ്ജിന് കൊണ്ട് പോകാന്‍ അനുമതിയുള്ള വിവിധ ഗ്രൂപ്പുകള്‍ ഇനിയും പുറപ്പെടുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. പല ഗ്രൂപ്പുകള്‍ക്കും വേണ്ടത്ര തീര്‍ത്ഥാടകരെ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ആവശ്യമുള്ള തീര്‍ത്ഥാടകരെ ലഭിക്കാതിരുന്നാല്‍ ചില ഗ്രൂപ്പുകള്‍ക്കെങ്കിലും ഈ വര്‍ഷത്തെ ഹജ്ജ് സേവനം നിര്‍ത്തി വെക്കേണ്ടി വരും. പരിമിതമായ ആളുകളെ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ പരസ്പരം സഹകരിച്ച് നീക്ക് പോക്കുകള്‍ നടത്തേണ്ടി വരുമെന്നാണ് ഗ്രൂപ്പ് മേധാവികള്‍ പറയുന്നത്. ഇത്തവണയും ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വന്നേക്കുമെന്ന ആശങ്ക ചില ഗ്രൂപ്പുകള്‍ പങ്ക് വെക്കുന്നു. അതിനിടെ തീര്‍ത്ഥാടനത്തിന് പോകുന്ന ഹാജിമാര്‍ കുത്തിവെപ്പ്ള അടക്കമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Related Tags :
Similar Posts