സൗദിയില്‍ വിസാ ഫീസ് നിരക്ക് വര്‍ധന അടുത്തമാസം; പ്രവാസികള്‍ക്ക് വന്‍തിരിച്ചടി
|സൗദിയില്‍ വിസാ ഫീസ് നിരക്കു വര്‍ധന അടുത്ത മാസം രണ്ടിന് നടപ്പില്‍ വരുന്നതോടെ രാജ്യത്ത് കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികളുടെ ജീവിത ചെലവുകള്‍ ഗണ്യമായി ഉയരും.
സൗദിയില്‍ വിസാ ഫീസ് നിരക്കു വര്‍ധന അടുത്ത മാസം രണ്ടിന് നടപ്പില്‍ വരും. ഇതോടെ രാജ്യത്ത് കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികളുടെ ജീവിത ചെലവുകള്‍ ഗണ്യമായി ഉയരും. എണ്ണവില തകര്‍ച്ചയെ തുടര്‍ന്ന് കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.
സബ്ഡിസി വെട്ടിക്കുറക്കലിന്റെ പ്രതിഫലനവും അടുത്തമാസം മുതല്‍ കണ്ടുതുടങ്ങും. ആഗോള വിപണിയില്‍ എണ്ണ വില തകര്‍ച്ച ഇന്നും തുടരുന്ന സാഹചര്യത്തില്‍ സമീപകാലത്ത് ശുഭസൂചനകളൊന്നും കാണാന്‍ വഴിയില്ല. ഈ മാസം അവസാനം അള്‍ജീരിയയില്‍ നടക്കുന്ന ഒപെക് യോഗത്തില്‍ എണ്ണ വില തകര്‍ച്ച പിടിച്ചുനിര്‍ത്താനുള്ള നിര്‍ണായക തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ എണ്ണ ഉത്പാദനം കുറച്ച് വില തകര്‍ച്ചയെ നേരിടാനുള്ള തീരുമാനത്തിലേക്ക് ഒപെക് എത്തുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി അറേബ്യ ഔദ്യോഗികമായ തീരുമാനമെടുത്തിട്ടില്ല.