Gulf
കുവൈത്തില്‍ ബന്ധുക്കളെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കുംകുവൈത്തില്‍ ബന്ധുക്കളെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കും
Gulf

കുവൈത്തില്‍ ബന്ധുക്കളെ ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിന്‍വലിച്ചേക്കും

Jaisy
|
14 May 2018 8:30 PM GMT

ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാവുമെന്നാണ്​​ സൂചന

കുവൈത്തിൽ ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ള ബന്ധുക്കളെ ആശ്രിത വിസയിൽ കൊണ്ടുവരുന്നതിനുള്ള വിലക്ക് ഉടൻ പിൻവലിച്ചേക്കും. മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് ഉപാധികളോടെ ആശ്രിത വിസ അനുവദിക്കാനാണ് തീരുമാനം . ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാവുമെന്നാണ്​​ സൂചന.

കടുത്ത നിബന്ധനകൾക്ക്​ വിധേയമായിട്ടായിരിക്കും മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് വേണ്ടി ആശ്രിത വിസ അനുവദിക്കുക ഒരാൾക്ക് 300 ദീനാർ വീതം പ്രതിവർഷം ആരോഗ്യ ഇൻഷുറൻസ്​ അടക്കണം എന്നതാണ് പ്രധാന നിബന്ധന . ആദ്യവർഷം ഇഖാമ അടിക്കുന്നതിനു കൊടുക്കേണ്ട 200 ദീനാറിന് പുറമെയാണിത്. ഇൻഷുറൻസ്​ കമ്പനി വഴിയായിരിക്കും ഈ തുക ഈടാക്കുക. ഇൻഷുറൻസ്​ കമ്പനിയുമായി കരാറിലെത്തുന്നതോടെ വിദേശികൾക്ക് ഭാര്യയും മക്കളുമല്ലാത്തവരെ ആശ്രിത വിസയിൽ കൊണ്ടുവരാനുള്ള അവസരം വീണ്ടും തുറക്കപ്പെടും. ആഭ്യന്തരമന്ത്രാലയത്തിലെ പാസ്​പോർട്ട്-പൗരത്വകാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ മാസിൻ അൽ ജർറാഹിനിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗത്തിലാണ്​ തീരുമാനം. കുവൈത്തിലെ സൗജന്യ ​ആരോഗ്യ സേവനം ലക്ഷ്യം വെച്ച്​ വിദേശികൾ പ്രായമേറിയ മാതാപിതാക്കളെ കുടുംബവിസയിൽ കൊണ്ടുവരുന്നതായും ഇത്​ രാജ്യത്തിന്​ സാമ്പത്തിക ബാധ്യത വരുത്തുന്നതായി വിലയിരുത്തി ആയിരുന്നു അധികൃതർ കുടുംബവിസയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്​. മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനുള്ള അനുമതി റദ്ദാക്കിയ നടപടിക്കെതിരെ വിമർശം വ്യാപകമായതോടെയാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം പുനഃപരിശോധിച്ചത് .

Similar Posts