ഗള്‍ഫ് പ്രതിസന്ധി; പരിഹാരം അകലെയെന്ന് യുഎസ്
|ദോഹയിലെത്തിയ അദ്ദേഹം ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഗള്‍ഫ് പ്രതിസന്ധി പരിഹാരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് സൗദി അറേബ്യ സന്നദ്ധമാവുന്നില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ട്രില്ലേഴസണ് പറഞ്ഞു. ദോഹയിലെത്തിയ അദ്ദേഹം ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാല് മാസം പിന്നിട്ട ഉപരോധം അവസാനിപ്പിക്കാനുള്ള സാധ്യത അകലെയാണെന്ന സൂചനയാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേര്സണ് നല്‍കുന്നത്. ഒരാഴ്ച നീളുന്ന തെക്കന്‍ ഏഷ്യന്‍ സന്ദര്‍ശനത്തി ന്റെ ഭാഗമയി ദോഹയിലെത്തിയ അദ്ദേഹം ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. റിയാദില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്സല്മാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്ന പരിഹാരത്തിനായി തുറന്ന ചര്‍ച്ചക്ക് തയ്യാറാവണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ആശാവഹമല്ലെന്ന് ടില്ലേര്സണ് വ്യക്തമാക്കി.
ദോഹയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും അമേരിക്കന്‍ വിദേശകാര്യ സെക്ട്രട്ടറി കൂടിക്കാഴ്ച നടത്തി .ഖത്തറിനു പുറമെ സൗദി അറേബ്യ, ഇന്ത്യ, പാകിസ്താന്, സ്വിറ്റ്സര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനം ഈ മാസം 27 വരെ നീണ്ടു നില്ക്കും.