Gulf
എട്ട് വിഭാഗത്തിന് ലവി ഒഴിവാക്കി: സൗദി തൊഴില്‍ മന്ത്രാലയംഎട്ട് വിഭാഗത്തിന് ലവി ഒഴിവാക്കി: സൗദി തൊഴില്‍ മന്ത്രാലയം
Gulf

എട്ട് വിഭാഗത്തിന് ലവി ഒഴിവാക്കി: സൗദി തൊഴില്‍ മന്ത്രാലയം

Jaisy
|
14 May 2018 2:51 PM GMT

ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന മാസത്തില്‍ 400 വീതമുള്ള ലവി ഒരു വര്‍ഷത്തേക്ക് ഒന്നിച്ചടക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിയമം

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ലവിയില്‍ നിന്ന് എട്ട് വിഭാഗം വിദേശികളെ ഒഴിവാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന മാസത്തില്‍ 400 വീതമുള്ള ലവി ഒരു വര്‍ഷത്തേക്ക് ഒന്നിച്ചടക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിയമം.

അഞ്ചില്‍ കുറവ് ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കാണ് ലെവി ഇളവിന്റെ പ്രാഥമിക പ്രയോജനം ലഭിക്കുക. ഒമ്പത് പേരുള്ള സ്ഥാപനത്തിലെ സ്ഥാപനയുടമ അതേസ്ഥാപനത്തിലെ ജോലിക്കാരനാണെങ്കില്‍ നാല് വിദേശി ജോലിക്കാര്‍ക്കും ഇളവ് ലഭിക്കും. വീട്ടുവേലക്കാര്‍ക്ക് ലെവി ഒഴിവായതിനാല്‍ അവരുമായി ബന്ധപ്പെട്ട റിക്രൂട്ടിങ് ഓഫീസ് ജോലിക്കാര്‍ക്കും ലവി ഒഴിവാകും.

ജി.സി.സി പൗരന്മാര്‍, സ്വദേശികളുടെ വിദേശി ഭാര്യമാര്‍, സ്വദേശി സ്ത്രീകളുടെ വിദേശി ഭര്‍ത്താക്കന്മാര്‍, സ്വദേശി മാതാക്കള്‍ക്ക് ജനിച്ച വിദേശിയില്‍ ജനിച്ച മക്കള്‍, നാടുകടത്തുന്നതില്‍ നിന്ന് ഇളവുലഭിച്ച രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കും ലവി ബാധകമാവില്ല. മന്ത്രാലയം വ്യക്തമാക്കിയ എട്ട് വിഭാഗത്തിനല്ലാതെ ലവി അടക്കുന്നതില്‍ ഏതെങ്കിലും ഇളവ് അനുവദിച്ചിട്ടില്ളെന്നും ഇഖാമ പുതുക്കുന്ന വേളയില്‍ ഒരു വര്‍ഷത്തേക്കുള്ള ലവി മുന്‍കൂറായി അടക്കണമെന്നും അധികൃതര്‍ വിശദീകരിച്ചു.

Similar Posts