Gulf
വീടുകളില്‍ നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ നിയമവിരുദ്ധമെന്ന് ഒമാന്‍വീടുകളില്‍ നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ നിയമവിരുദ്ധമെന്ന് ഒമാന്‍
Gulf

വീടുകളില്‍ നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ നിയമവിരുദ്ധമെന്ന് ഒമാന്‍

Jaisy
|
14 May 2018 10:16 AM GMT

അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു

വീടുകളിലും താമസസ്ഥലങ്ങളില്‍ നടത്തി വരുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ നിയമവിരുദ്ധമെന്ന് ഒമാന്‍. അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.ട്യൂഷന്​ വരുന്ന വിദ്യാർഥികളെ നിരീക്ഷിച്ചാണ്​ അധികൃതർ നടപടികൾ ഊര്‍ജ്ജിതമാക്കിയത്.

ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകരടക്കം നിരവധി പേര്‍ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നുണ്ട്. സർക്കാരിന്റെ വിലക്കിനെ കുറിച്ച്​ അറിയാതെയാണ്​ ഇത്തരം പല കേന്ദ്രങ്ങളുടെയും പ്രവർത്തനം. താമസ ഇടങ്ങളിൽ എല്ലാ സംവിധാനത്തോടെയും ക്ലാസ്​ മുറികൾ ഒരുക്കിയാണ്​ പലരും ട്യൂഷൻ നടത്തുന്നത്​. നിരവധി വർഷത്തെ പരിചയ സമ്പത്തുള്ള അധ്യാപകരാണ്​ ഇവിടങ്ങളിൽ ട്യൂട്ടറായി സേവനമനുഷ്ഠിക്കുന്നത്​. ഇന്ത്യൻ സ്​കൂളുകൾ നൽകി വരുന്ന കുറഞ്ഞ ശമ്പളത്തെ മറികടക്കാൻ താമസ ഇടങ്ങളിൽ ചെറിയ തോതിൽ ട്യുഷൻ നടത്തുന്ന അധ്യാപകരും നിരവധിയാണ്​. പ്ലസ്​ വൺ, പ്ലസ്​ ടു വിദ്യാർഥികളാണ്​ കൂടുതൽ ഫീസ്​ നൽകി ട്യൂഷന്​ പോകുന്നത്.

പോകേണ്ടി വരുന്നത്​. എന്നാൽ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ അനിവാര്യമാണെന്നാണ്​ ട്യൂഷൻ അധ്യാപകർ പറയുന്നത്​. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ കുട്ടികളെയും വ്യക്​തിപരമായി അധ്യാപകർക്ക്​ ശ്രദ്ധിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു. ഇത്തരം ട്യൂട്ടർമാർക്ക്​ ലൈസൻസുകൾ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.അധികൃതര്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകന്നുതോടെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടേണ്ടി വരും.

Similar Posts