സൌദിയില്‍ വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുമതി
![](/images/authorplaceholder.jpg?type=1&v=2)
പൊതുസുരക്ഷാ ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്
ചരിത്രത്തിലാദ്യമായി സൌദി അറേബ്യയിലും വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുമതി നല്‍കി. പൊതുസുരക്ഷാ ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൈന്യത്തില്‍ ചേരാന്‍ വനിതകള്‍ക്ക് 12 ഉപാധികളുമുണ്ട്. പ്രധാന നഗരങ്ങളിലെ പൊതു സുരക്ഷാ വിഭാഗത്തിലാകും വനിതകള്‍ക്ക് നിയമനം.
അതിവേഗത്തില്‍ മാറുന്ന സൌദിയിലേക്ക് പുതിയ പരിഷ്കരണമാണ് സൌന്യത്തിലേക്കുള്ള വനിതാ പ്രാതിനിധ്യം. റിയാദ്, മക്ക, മദീന, ഖസീം, അസീര്‍, അല്‍ ബഹ എന്നീ പ്രവിശ്യകളിലാണ് വനിതാ സൈനികര്‍ക്ക് നിയമനം നല്‍കുക. ഇവിടെ പൊതു ജനത്തിന്റെ സുരക്ഷാ മേല്‍ നോട്ടമാകും ഇവര്‍ക്ക്. മാര്‍ച്ച് ഒന്ന് വരെയാണ് ആദ്യ നിയമനങ്ങള്‍ക്ക് അപേക്ഷിക്കേണ്ട സമയം. 12 ഉപാധികളും ഇതിന് പുറത്തിറക്കി. ഇതില്‍ ഒന്നാമത്തേത് അപേക്ഷകയും രക്ഷകര്‍ത്താവും സ്വദേശിയാകണം എന്നതാണ്. അപേക്ഷക 25നും 35നും ഇടയില്‍ പ്രായമുള്ളവരാകണം. തൂക്കവും ഉയരവും ഹൈസ്കൂള്‍ ഡിപ്ലോമയും പ്രാഥമിക യോഗ്യതയില്‍ പെടും. കായിക ക്ഷമത, എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയും ഉപാധികളില്‍ പെടും. കഴിഞ്ഞ മാസം പ്രോസിക്യൂഷന്‍ വിഭാഗം കേസ് അന്വേഷണത്തിന് വനിതകളെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. സൈനിക ജോലിക്ക് നിരവധി ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.