Gulf
കരവിരുതിൽ വിരിഞ്ഞ വിസ്മയ കാഴ്ചകളുമായി ട്രാഷ് ടു ക്രാഫ്റ്റ്കരവിരുതിൽ വിരിഞ്ഞ വിസ്മയ കാഴ്ചകളുമായി 'ട്രാഷ് ടു ക്രാഫ്റ്റ്'
Gulf

കരവിരുതിൽ വിരിഞ്ഞ വിസ്മയ കാഴ്ചകളുമായി 'ട്രാഷ് ടു ക്രാഫ്റ്റ്'

Jaisy
|
14 May 2018 8:02 AM GMT

ഫോക്കസ് ജിദ്ദാ ചാപ്റ്ററായിരുന്നു പരിപാടിയുടെ സംഘാടകർ

കരവിരുതിൽ വിരിഞ്ഞ വിസ്മയ കാഴ്ചകളൊരുക്കി ജിദ്ദയിൽ സംഘടിപ്പിച്ച 'ട്രാഷ് ടു ക്രാഫ്റ്റ്' മത്സരവും പ്രദർശനവും ശ്രദ്ധേയമായി. പാഴ്വസ്തുക്കളിൽ നിന്നും നിർമ്മിച്ച വിവിധ കരകൗശല വസ്തുക്കൾ കാഴ്ചക്കാരിൽ ഏറെ കൗതുകമുണ്ടാക്കി. ഫോക്കസ് ജിദ്ദാ ചാപ്റ്ററായിരുന്നു പരിപാടിയുടെ സംഘാടകർ.

ഉപയോഗം കഴിഞ്ഞ പാഴ് വസ്തുക്കൾ വലിച്ചെറിയാൻ വരട്ടെ. അത്തരം വസ്തുക്കൾ കൊണ്ട് മനോഹരമായ പലതരം ഉൽപ്പന്നങ്ങൾ നിർമിക്കാമെന്ന് കാണിച്ചു തരുന്നതായിരുന്നു ജിദ്ദയിൽ നടന്ന 'ട്രാഷ് ടു ക്രാഫ്റ്റ്' മത്സരവും പ്രദർശനവും. മുട്ട ട്രേ കൊണ്ടുള്ള ക്ലോക്ക്. ടിഷ്യൂ പേപ്പറും ഉള്ളിത്തൊലിയും ഉപയോഗിച്ചു നിർമിച്ച മനോഹരമായ പൂക്കൾ. മരത്തിന്റെ ചിപ്പിളി, പഴയ മാഗസിനുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി നിർമ്മിച്ച കൊളാഷ് ചിത്രങ്ങൾ. പഴയ സോക്ക്സുകളും ടവ്വലുകളും ഉപയോഗിച്ച് നിർമ്മിച്ച ചവിട്ടികൾ. ടിന്നുകൾ, ചണനാരുകൾ, കുപ്പി അടപ്പുകൾ തുടങ്ങിയവയിൽ തീർത്ത വിത്യസ്തങ്ങളായ അലങ്കാര വിളക്കുകൾ.

ന്യൂസ് പേപ്പറുകളിൽ തീർത്ത പൂക്കൊട്ടകളും പേഴ്സുകളും. കുപ്പികൾ, സിഡികൾ, ഇൻസുലിൻ പേനകൾ, ഞണ്ടുകളുടെ തോട് തുടങ്ങിയ പാഴ്വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കിയ വിവിധ കരകൗശല വസ്തുക്കൾ നൂറുകണക്കിന് കാഴ്ചക്കാരിൽ വിസ്മയവും കൗതുകവും തീർത്തു. 'അമിത വ്യയമരുത്' എന്നർത്ഥം വരുന്ന "ലാ തുസ്'രിഫു" ക്യാമ്പയിനിന്റെ ഭാഗമായാണ് ഫോക്കസ് ജിദ്ദ ചാപ്റ്റർ പരിപാടി സംഘടിപ്പിച്ചത്. മത്സരത്തിൽ ഫർസാന മുബാറക്, ഫൗസിയ കാസിം, അനീസ അബ്ദുൽ ജലീൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Related Tags :
Similar Posts