Gulf
റെസിഡന്‍സി കാര്‍ഡുകള്‍ വിദേശികള്‍ക്ക്  നല്കുന്ന കാര്യം പരിഗണയിലെന്നു  കുവൈത്ത്റെസിഡന്‍സി കാര്‍ഡുകള്‍ വിദേശികള്‍ക്ക് നല്കുന്ന കാര്യം പരിഗണയിലെന്നു കുവൈത്ത്
Gulf

റെസിഡന്‍സി കാര്‍ഡുകള്‍ വിദേശികള്‍ക്ക് നല്കുന്ന കാര്യം പരിഗണയിലെന്നു കുവൈത്ത്

admin
|
14 May 2018 2:05 PM GMT

കുവൈത്തിൽ വിദേശികള്‍ക്ക് റെസിഡന്‍സി കാര്‍ഡുകൾ നല്കുന്ന കാര്യം പരിഗണയിലെന്നു ആഭ്യന്തര മന്ത്രാലയം .

വിദേശികളുടെ പാസ്സ്പോർട്ട് തൊഴിലുടമ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെങ്കിലും സുരക്ഷാപ്രശ്നങ്ങളും വിശ്വാസ്യതയും മറ്റും ചൂണ്ടിക്കാട്ടി മിക്ക സ്ഥാപനങ്ങളും ജീവനക്കാരുടെ പാസ്പോർട്ട്‌ വാങ്ങി വെക്കാറുണ്ട് . നിയമം എതിരായിരുന്നിട്ടു പോലും സ്പൊൻസർമാർ ഇത്തരത്തിൽ പാസ്പോർട്ട്‌ പിടിച്ചുവെക്കുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താമസ വകുപ്പ് മേധാവി . നിലവിൽ പാസ്സ്പോർട്ട്‌ പേജുകളിൽ സ്റ്റിക്കർ രൂപത്തിലാണ് വിദേശികൾക്ക് റെസിഡാൻസ് പെർമിറ്റ്‌ അഥവാ ഇഖാമ പതിച്ചു നല്കുന്നത് . ഇതിനു പകരമായി പ്രത്യേക റെസിഡൻസി കാർഡുകൾ നല്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയത്തിന്റെ സജീവ പരിഗണയിൽ ആണെന്ന് തലാൽ അൽ മഅറഫി പറഞ്ഞു .

റെസിഡന്റിന്റെയും സ്പോൻസറുടെയും പൂർണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കാർഡ് സിവിൽ ഐഡി കാർഡ് പോലെ പുതുക്കാൻ കഴിയുന്നതായിരിക്കും . ഈ സംവിധാനം നടപ്പാക്കി ത്തുടങ്ങിയാൽ പാസ്പോർട്ട്‌ പേജുകളിൽ സ്റ്റിക്കർ പതിക്കുന്ന പതിവ് അവസാനിപ്പിക്കും പിന്നീട് യാതൊരു കാരണ വശാലും വിദേശികളുടെ പാസ്പോർട്ട്‌ സ്പോൻസർമാരുടെ കൈവശം വെക്കാൻ അനുവദിക്കില്ലെന്നും അൽ മഅറഫി വ്യക്തമാക്കി . സന്ദർശന വിസയുടെ കാലാവധി താല്ക്കാലികമായി നീട്ടി നല്കുന്നതിനും നിലവിൽ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത് . ഇതിനു പകരം പ്രത്യേക എക്സ്റ്റൻഷൻ റബ്ബർ സ്റ്റാമ്പുകൾ ഉപയോഗിച്ചു പുതിയ കാലാവധി നിലവിലെ ഇഖാമയിലോ വിസയിലോ മുദ്രണം ചെയ്യുന്ന രീതി അവലംഭിക്കും . ഇതിനായുള്ള പ്രത്യേക സ്റ്റാമ്പ് ജവാസാത്തുകളിൽ ലഭ്യമാകുന്ന മുറക്ക് കുടുംബ വാണിജ്യ സന്ദർശന വിസ കാലാവധി നീട്ടിനല്കുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു .

Similar Posts