ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി
|180ഓളം ഫോട്ടോകളാണ് പ്രദര്ശനനത്തിലുണ്ടായിരുന്നത്
ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. 3 ദിവസങ്ങളിലായി നടന്ന പ്രദര്‍ശനം കാണാന്‍ നിരവധി പേരെത്തിയിരുന്നു. 180ഓളം ഫോട്ടോകളാണ് പ്രദര്ശനനത്തിലുണ്ടായിരുന്നത്. സമാജം ഫോട്ടോഗ്രഫി ക്ലബ്ബ് അംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയായിരുന്നു ഇവയില്‍ ഏറെയും. പ്രക്യതി ഭംഗിയും വശ്യമായ കാഴ്ചകളും പകര്‍ത്തിയ ചിത്രങ്ങള്‍ സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഷിബു ക്യഷ്ണ കണ്‍വീനറും അശോക് മാത്യു ജോയിന്റ് കണ്‍വീനറും ആയി പ്രവര്‍ത്തിക്കുന്ന സമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് അംഗങ്ങള്‍ പ്രദര്‍ശനത്തിന് നേത്യത്വം നല്കി. ബ്യൂട്ടിഫുള്‍, ബഹറിന്‍, കേരളീയം എന്നീ പേരുകളില്‍ നടത്തിയ ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങളുടെയും പഠനക്യാമ്പുകളുടെയും തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്. ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന പ്രദര്‍ശനം കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര് എത്തിച്ചേര്‍ന്നു.