Gulf
ദുബൈ അഗ്നിശമനസേനാംഗങ്ങളെ ആദരിക്കാന്‍ പെറ്റദുബൈ അഗ്നിശമനസേനാംഗങ്ങളെ ആദരിക്കാന്‍ 'പെറ്റ'
Gulf

ദുബൈ അഗ്നിശമനസേനാംഗങ്ങളെ ആദരിക്കാന്‍ 'പെറ്റ'

Alwyn K Jose
|
15 May 2018 6:47 PM GMT

ദുബൈയിലെ സുലാഫ ടവറിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളെ രക്ഷിക്കാന്‍ സമയം കണ്ടെത്തിയ അഗ്നിശമന സേനാംഗങ്ങളെ ആദരിക്കുന്

ദുബൈയിലെ സുലാഫ ടവറിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളെ രക്ഷിക്കാന്‍ സമയം കണ്ടെത്തിയ അഗ്നിശമന സേനാംഗങ്ങളെ ആദരിക്കുന്നു. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടന, 'പെറ്റ' യാണ് ദുബൈ സിവില്‍ ഡിഫന്‍സ് അംഗങ്ങളെ ആദരിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ദുബൈ മറീനയിലെ സുലാഫ ടവറില്‍ തീപിടുത്തമുണ്ടായത്. 75 നില കെട്ടിടത്തില്‍ കുടുങ്ങിയ താമസക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കെട്ടിടത്തിനുള്ളിലെ വളര്‍ത്തുമൃഗങ്ങളെ കൂടി രക്ഷിക്കാന്‍ ദുബൈ സിവില്‍ ഡിഫന്‍സിലെ സേനാംഗങ്ങള്‍ മണിക്കൂറുകളോളം വിയര്‍പ്പൊഴുക്കി. തങ്ങളുടെ ഓമനമൃഗങ്ങള്‍ അകത്തുണ്ടെന്ന താമസക്കാരുടെ മുഴുവന്‍ പരാതികള്‍ക്കും സേനാംഗങ്ങള്‍ ചെവി കൊടുത്തു. ജീവന്‍ പണയം വെച്ച് പല തവണ കൂറ്റന്‍ ബഹുനില കെട്ടിടത്തിന്റെ നിലകളിലേക്ക് സേനാംഗങ്ങള്‍ക്ക് കയറേണ്ടി വന്നിരുന്നു. നിരവധി മൃഗങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞു. പക്ഷെ, ഒട്ടേറെ പക്ഷികളും മൃഗങ്ങളും പുക ശ്വസിച്ച് പലതും ചത്തു. തീപിടുത്തത്തില്‍ ആളപായമുണ്ടായിരുന്നില്ല. മൃഗങ്ങളെ രക്ഷിക്കാന്‍ സേനാംഗങ്ങള്‍ കാണിച്ച ജാഗ്രത സംബന്ധിച്ച് സുലാഫ ടവറിലെ താമസക്കാരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ഇമെയിലുകളുടെ അടിസ്ഥാനത്തിലാണ് അവരെ ആദരിക്കാന്‍ തീരുമാനിച്ചതെന്ന് പെറ്റ വക്താവ് ആഷ്‍ലി ഫ്രൂണോ അറിയിച്ചു. ഹീറോ ടു ആനിമല്‍സ് എന്ന പേരിലെ പുരസ്കാരവും പ്രശസ്തിപത്രവും നല്‍കിയാണ് സേനാംഗങ്ങളെ ആദരിക്കുക.

Similar Posts