ഹജ്ജ് - ഉംറ തീര്‍ഥാടന വിസക്കും സൌദി ഫീസ് ഏര്‍പ്പെടുത്തുന്നു
|സന്ദര്‍ശന വിസക്കും റീ എന്‍ട്രി വിസക്കുള്ള ചാര്‍ജ്ജും സൌദി അറേബ്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഫീസ് വര്‍ദ്ധനവിന് അനുവാദം നല്‍കിയത്. നിലവില്‍ ഹജ്ജ് - ഉംറ തീര്‍ഥാടകര്‍ക്ക് സൌജന്യമായാണ് സൌദി അറേബ്യ വിസ അനുവദിച്ചിക്കുന്നത്.
ഹജ്ജ് - ഉംറ തീര്‍ഥാടന വിസക്കും സൌദി അറേബ്യ ഫീസ് ഏര്‍പ്പെടുത്തുന്നു. ആദ്യ തവണ ഹജ്ജിനും ഉംറക്കുമത്തെുന്ന തീര്‍ഥാടകരുടെ വിസ ഫീസ് സൗദി സര്‍ക്കാര്‍ വഹിക്കുമെങ്കിലും ആവര്‍ത്തിച്ച തീര്‍ഥാടനത്തിന് വരുന്നവര്‍ രണ്ടായിരം റിയാല്‍ വീതം വിസ ഫീസ് നല്‍കേണ്ടി വരും.
സന്ദര്‍ശന വിസക്കും റീ എന്‍ട്രി വിസക്കുള്ള ചാര്‍ജ്ജും സൌദി അറേബ്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഫീസ് വര്‍ദ്ധനവിന് അനുവാദം നല്‍കിയത്. നിലവില്‍ ഹജ്ജ് - ഉംറ തീര്‍ഥാടകര്‍ക്ക് സൌജന്യമായാണ് സൌദി അറേബ്യ വിസ അനുവദിച്ചിക്കുന്നത്. ഒന്നിലേറെ തവണ തീര്‍ഥാടനത്തിനെത്തുവരില്‍ നിന്നും ഇനിമുതല്‍ വിസ ഫീസ് ഈടക്കാനാണ് സൌദിയുടെ തീരുമാനം. രാജ്യത്ത് സ്ഥിര വിസക്ക് എത്തുന്ന ഓരോരുത്തരും രണ്ടായിരം റിയാല്‍ നല്‍കണം. സന്ദര്‍ശക വിസയുടെ ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. ആറ് മാസത്തെ കാലാവധിയുള്ള സന്ദര്‍ശന വിസക്ക് 3000 റിയാല്‍, ഒരു വര്‍ഷത്തെ കാലാവധിയുള്ള സന്ദര്‍ശന വിസക്ക് 5000 റിയാല്‍ രണ്ട് വര്‍ഷത്തെ കാലാവധിയുള്ള സന്ദര്‍ശന വിസക്ക് 8000 റിയാല്‍ എന്നിങ്ങിനെയാണ് പുതിയ ഫീസ് നിരക്ക്.
നിലവില്‍ ഇരുനൂറ് റിയാലായിരുന്നു സന്ദര്‍ശന വിസക്കുള്ള ചാര്‍ജ്. രണ്ടു മാസത്തേക്ക് ഒരു യാത്രക്കുള്ള എക്സിറ്റ്, റീഎൻട്രി വിസക്ക് 200 സൗദി റിയാലാണ് ഇനി നൽകേണ്ടി വരിക. അധികം വരുന്ന ഓരോ മാസത്തിനും 100 റിയാൽ നൽകണം. ഒന്നിലേറെ തവണ രാജ്യത്തിന് പുറത്തു പോയി തിരിച്ചുവരാന്‍ കഴിയുന്ന മൂന്ന് മാസത്തെ മള്‍ട്ടിപ്പള്‍ എക്സിറ്റ്, റീഎൻട്രി വിസക്ക് 500 റിയാലാണ് ഫീസ്. അധികം വരുന്ന ഓരോ മാസത്തിനും 200 റിയാല്‍ വീതം നിശ്ചയിക്കുകയും ചെയ്തു. ഇഖാമ കാലാവധി തീരുന്നത് വരെ റീ-എന്‍ട്രിയും മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിയും ലഭിക്കും. ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാലുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. അലക്ഷ്യമായി വാഹന ഓടിക്കുന്നത് ട്രാഫിക് നിയമലംഘനത്തിൽ ഉൾപെടുത്തുകയും ആദ്യതവണ നിയമലംഘനം നടത്തുന്നവരുടെ വണ്ടി 15 ദിവസത്തേക്ക് പിടിച്ചെടുക്കുകയും 20,000 റിയാൽ പിഴ ഈടാക്കുകയും ചെയ്യും. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഫീസുകള്‍ അടുത്ത ഹിജ്റ വര്‍ഷം (ഒക്ടോബര്‍ 2) മുതലാണ് പ്രാബല്യത്തില്‍ വരിക.