ടൈപ്പ് റൈറര്‍ മുതല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വരെ കിട്ടും ഈ ഫ്രൈഡേ മാര്‍ക്കറ്റില്‍
|വെള്ളിയാഴ്ച ദിവസങ്ങളിൽ പുലരുന്ന മുതൽ രാത്രി വൈകുന്ന വരെ ഇവിടെ കൊടുക്കൽ വാങ്ങലുകളുടെ ബഹളമാണ്
ചെറു കിട കച്ചവട ശീലങ്ങളെ മുറുകെ പിടിച്ചു വിപണിയിൽ സജീവമാവുകയാണ് ഒമാനിലെ ഫ്രൈഡേ മാർക്കറ്റുകൾ .കുട്ടികളും സ്ത്രീകളുമടക്കം സ്വദേശികളും വിദേശികളുമായി നിരവധി ആളുകൾ ഇത്തരം മാർക്കറ്റുകളിലെ നിത്യ സന്ദർശകരാണ്.
പഴയ തലമുറയിലെ ടൈപ്പ് റൈറ്റർ , ഓഡിയോ-വീഡിയോ കാസ്സറ്റ് , ഗ്രാമ ഫോൺ , റേഡിയോ തുടങ്ങി സെക്കൻഡ് ഹാൻഡ് കാര്‍ വരെ ലഭ്യമാണ് മസ്കത്തിലെ വാദികബീർ ഫ്രൈഡേ മാർക്കറ്റിൽ 25 വർഷം മുമ്പ് തുടങ്ങിയപ്പോൾ അനുഭവപ്പെട്ടിരുന്ന ജനത്തിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ് ഈ ജുമുഅ മാർക്കറ്റിൽ .വെള്ളിയാഴ്ച ദിവസങ്ങളിൽ പുലരുന്ന മുതൽ രാത്രി വൈകുന്ന വരെ ഇവിടെ കൊടുക്കൽ വാങ്ങലുകളുടെ ബഹളമാണ് .ഷോപ്പിംഗ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും വിൽക്കുന്ന 5 റിയാലിന്റെ ഉൽപ്പനങ്ങൾക്കു ഫ്രൈഡേ മാർക്കറ്റുകളിൽ 0.500 ബൈസയെ ഈടാക്കുന്നുള്ളു .അത് കൊണ്ട് തന്നെ കൂടുതലും തുച്ഛ വരുമാനക്കാരാണ് തങ്ങളുടെ ഉപഭോക്ക്താക്കളെന്നു പറയുന്നു സ്വദേശി കച്ചവടക്കാരൻ അബ്ദുല്ല ഹൽഫാൻ അൽ ബത്താഷി.
തലസ്ഥാന എമിറേറ്റിലെ ഏറ്റവും വലിയ യൂസ്ഡ് കാര്‍ വിപണികളില്‍ ഒന്നായ വാദികബീർ ഫ്രൈഡേ മാര്‍ക്കറ്റ് കൊണ്ടുണ്ടാകുന്ന രൂക്ഷ ഗതാഗത പ്രശ്നം കാരണം വാഹന വിൽപ്പന നിരോധിച്ചു കൊണ്ട് മസ്കത് നഗരസഭാ മുമ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. മാർക്കറ്റ് ദിവസമായ വെള്ളിയാഴ്ച ഒഴികയുള്ളെ ബാക്കി ദിവസങ്ങളിൽ മത്സ്യ ബന്ധനം , ഡ്രൈവിംഗ് , പച്ചക്കറി വിൽപ്പന തുടങ്ങിയ ചെറു കിട ജോലികളെ ആശ്രയിക്കുന്നവരാണ് മിക്ക കച്ചവടക്കാരും .വെള്ളിയാഴ്ച ദിവസങ്ങളിൽ മാർക്കറ്റിനു പിറകു വശത്തുള്ള പള്ളിയിൽ നിന്നും ജുമാ കഴിഞ്ഞു ഇറങ്ങുന്നവർ നേരെ ഫ്രൈഡേ മാർക്കറ്റിലേ പർച്ചേയ്സിനായിരിക്കും .അത് കൊണ്ട് തന്നെ ഉച്ച കഴിഞ്ഞാൽ അസാമാന്യ തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്. ഇലട്രോണിക്സ് ഉപകാരണങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലും . മറ്റു ഷോപ്പുകളിൽ വിൽക്കുന്നതിനേക്കാൾ തുച്ഛമായ വിലക്ക് ഇലട്രോണിക്സ് ഉപകാരണങ്ങൾ ഇവിടെ ലഭിക്കുമെന്നു പറയുന്നു ജുമുഅ മാർക്കറ്റിലെ സ്ഥിരം സന്ദർശകനായ ചെങ്ങമനാട് സ്വദേശി സൈജുദ്ധീൻ.
ഉപജീവനത്തിനായി വാരാന്ത്യങ്ങളിൽ ചെറു കിട കച്ചവടങ്ങളെ സജീവമാക്കുമ്പോൾ എത്ര വില കുറച്ച കിട്ടുന്ന ഉല്പന്നമായാലും കൊടുക്കൽ വാങ്ങലുകളിൽ വില പേശൽ നിത്യ കാഴ്ചയാണ് . എന്നാൽ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ചെറുതും വലുതുമായ കുടുംബങ്ങൾക്കു ആശ്വാസകരമാവുകയാണ് പോക്കറ്റ് കാലിയാക്കാത്ത ഇത്തരം ഫ്രൈഡേ മാർക്കറ്റുകൾ.