Gulf
പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒന്നിച്ചിരിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒന്നിച്ചിരിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍
Gulf

പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒന്നിച്ചിരിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍

Jaisy
|
15 May 2018 2:17 PM GMT

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം

പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒന്നിച്ചിരിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ഇക്കാര്യം ഖത്തര്‍ അമീര്‍ സൌദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ഖത്തറിന്റെ നിലപാട് അദ്ദേഹം സ്വാഗതം ചെയ്തു. എന്നാല്‍ ഖത്തര്‍ പരസ്യമായി നിലപാടറിയിച്ച ശേഷമാകാം ചര്‍ച്ചകളെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം. സൌദിയിലേയും ഖത്തറിലേയും പ്രസ് ഏജന്‍സികള്‍ ഖത്തര്‍ അമീറും സൌദി കിരീടാവകാശിയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം സ്ഥിരീകരിച്ചു. സൌദിയടക്കമുള്ള നാല് രാജ്യങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു സംഭാഷണത്തിന്റെ ചുരുക്കം. ഇക്കാര്യത്തില്‍ പക്ഷേ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ സൌദി അന്തിമ തീരുമാനമെടുക്കൂ. ടെലഫോണ്‍ സംഭാഷണത്തിന് പിന്നാലെ സൌദി വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി.

നാല് രാഷ്ട്രങ്ങളും മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഖത്തര്‍ നിലപാട് പ്രഖ്യാപിക്കണം. അത് പരസ്യമാക്കിയ ശേഷമാകാം ചര്‍ച്ചകള്‍ എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇതിനെ കുറിച്ച് ഔദ്യോഗിക പ്രസ്താവന വരട്ടെയെന്നും മന്ത്രാലയം പറഞ്ഞു. വിഷയം ഖത്തര്‍ ഗൌരവമായി എടുത്തിട്ടില്ലെന്നും സൌദി കുറ്റപ്പെടുത്തി. ചര്‍ച്ചക്കായി രണ്ട് പ്രതിനിധികളെ അയക്കാമെന്ന സൌദി കിരീടാവകാശിയുടെ അഭിപ്രായത്തെ ഖത്തര്‍ അമീര്‍ സ്വാഗതം ചെയ്തന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍‌ട്ട് ചെയ്തു.

Related Tags :
Similar Posts