അരാംകോ കൂട്ടുടമ സ്ഥാപനമാക്കി
|പുറമെ നിന്നുള്ള ഓഹരി സ്വീകരിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് മാറ്റം
സൌദിയിലെ ഓയില്‍ രംഗത്തെ ഭീമന് അരാംകോ കൂട്ടുടമ സ്ഥാപനമാക്കി. പുറമെ നിന്നുള്ള ഓഹരി സ്വീകരിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് മാറ്റം. സൌദി ഭരണാധികാരി സല്മാന് രാജാവിന്റെ ഇതിനായുള്ള ഉത്തരവിറക്കി. ഈവര്‍ഷം മുതല്‍ അരാംകോ ഓഹരി വിപണിയില്‍ പ്രവേശിച്ചേക്കും.
ഇതുവരെ ദേശീയ ഓയില്‍ കമ്പനിയാണ് അരാംകോ. ഇതാണിപ്പോള്‍ കൂട്ടുടമസ്ഥ സ്ഥാപനമായത്. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലായെങ്കിലും ഇന്നാണ് വിവരം പുറത്ത് വിട്ടത്. സ്ഥാപനത്തിന്റെ അഞ്ച് ശതമാനം ഓഹരിയാണ് ഈ വര്‍ഷം പകുതിക്ക് ശേഷം പൊതു ഓഹരി വിപണിയില്‍ വെക്കുക. ഇതില്‍ പക്ഷേ നിയമ തടസ്സങ്ങളുണ്ടെന്നും ഇവ മറികടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എണ്ണയെ ആശ്രയിച്ചുള്ള സാമ്പത്തികാവസ്ഥയെ മാറ്റുക എന്നതാണ്. ഇതിന്റെ ഭാഗമാണ് ഓഹരി വിപണിയിലേക്കുള്ള അരാംകോയുടെ പ്രവേശം. രാജ കല്പനയിലൂടെയാണ് പുതിയ മാറ്റം. പുതിയ നീക്കത്തോടെ അരാംകോയുടെ വിപണി മൂല്യം ഉയരും. ഇതിനായി വന്‍കിട കമ്പനികള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.