അര്‍ദയില്‍ സല്‍മാന്‍ രാജാവ് പങ്കെടുത്തു
|സൌദി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും അര്‍ദ നൃത്തത്തിന്റെ ഭാഗമായി
ജനാദ്രിയ പൈതൃകോത്സവത്തിന്റെ ഭാഗമായി നടന്ന അര്‍ദയില്‍ സല്‍മാന്‍ രാജാവ് പങ്കെടുത്തു. സൌദി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും അര്‍ദ നൃത്തത്തിന്റെ ഭാഗമായി. രാജകുടുംബത്തിലെ ഐക്യം വിളിച്ചോതുന്നതായിരുന്നു പരിപാടി.
പൈതൃകോത്സവത്തിന്റെ ഭാഗമായാണ് സല്‍മാന്‍ രാജാവ് സൌദി പവലിയനില്‍ എത്തിയത്. പിന്നാലെ രാജ കുടുംബാംഗങ്ങളും എത്തി. കിങ്ഡം ഹോള്‍ഡിങ്സ് ഗ്രൂപ്പ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ വലീദ് ബിന്‍ തലല്‍ രാജകുമാരനും മുന്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുള്ളയും രാജാവിനൊപ്പം പരിപാടിയിലുണ്ടായിരുന്നു. രാജ കുടുംബത്തിന്റെ ഐക്യം സൂചിപ്പിക്കുന്നതായിരുന്നു അര്‍ദ നൃത്തം. നൂറു കണക്കിന് പേരാണ് ചടങ്ങിനെത്തിയത്. ഒറ്റക്കും കൂട്ടായും സല്‍മാന്‍ രാജാവ് അര്‍ദ നൃത്തത്തിന്റെ ഭാഗമായി. ചടങ്ങിനെത്തിയവരെ സല്‍മാന്‍ രാജാവ് അഭിവാദ്യം ചെയ്തു. രാജ കുടുംബം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു പരിപാടിയെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.