Gulf
പ്ലസ് ടു പരീക്ഷയില്‍ യു.എ.ഇയിൽ 96.3 ശതമാനം വിജയംപ്ലസ് ടു പരീക്ഷയില്‍ യു.എ.ഇയിൽ 96.3 ശതമാനം വിജയം
Gulf

പ്ലസ് ടു പരീക്ഷയില്‍ യു.എ.ഇയിൽ 96.3 ശതമാനം വിജയം

Jaisy
|
15 May 2018 6:02 PM GMT

പരീക്ഷയെഴുതിയ 599 വിദ്യാർഥികളിൽ 577 പേർ വിജയിച്ചു

ഹയർ സെക്കൻഡറി പരീക്ഷയിൽ യു.എ.ഇയിൽ 96.3 ശതമാനം വിജയം. പരീക്ഷയെഴുതിയ 599 വിദ്യാർഥികളിൽ 577 പേർ വിജയിച്ചു. 32 പേർക്ക്​ എല്ലാ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചു. രാജ്യത്തുനിന്ന്​ അപേക്ഷിച്ച​ 601 വിദ്യാർഥികളിൽ രണ്ടുപേർ പരീക്ഷക്ക്​ ഹാജരായിരുന്നില്ല.

എട്ട്​ സ്​കൂളുകളിലാണ്​ യു.എ.ഇയിൽ പരീക്ഷ നടന്നത്​. ഇതിൽ മൂന്ന്​ സ്​കൂളുകളിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. മോഡൽ സ്​കൂൾ അബൂദബി, ഇന്ത്യൻ സ്​കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ ഷാർജ എന്നിവക്കാണ്​ നൂറുമേനി. മോഡൽ സ്​കൂൾ അബൂദബിയിൽ 130 പേരും ഇന്ത്യൻ സ്​കൂൾ ഫുജൈറയിൽ 40 പേരും നിംസ്​ ഷാർജയിൽ 63 പേരുമാണ്​ വിജയിച്ചത്​. നിംസ്​ ഷാർജയിൽ പരീക്ഷക്ക്​ അപേക്ഷിച്ച 64 പേരിൽ ഒരാൾ ഒരു പരീക്ഷക്കും ഹാജരായിരുന്നില്ല.

ന്യൂ ഇന്ത്യൻ ഹയർസെക്കൻഡറി സ്​കൂൾ റാസൽഖൈമയിൽ പരീക്ഷയെഴുതിയ 83 പേരിൽ 80 പേർ വിജയിച്ചു. ഒരാൾ പരീക്ഷക്ക്​ ഹാജരായിരുന്നില്ല. അതേസമയം, സ്​കൂളിൽ റെഗുലറായി പഠിച്ച്​ പരീക്ഷക്കിരുന്ന 80 വിദ്യാർഥികളിൽ 78 പേർ ജയിച്ചെന്ന്​ പ്രിൻസിപ്പൽ ബീന റാണി അറിയിച്ചു. ഇംഗ്ലീഷ്​ സ്​കൂൾ ഉമ്മുൽ ഖുവൈനിൽ 60 പേരിൽ 55 പേർ തുടർ പഠനത്തിന്​ യോഗ്യത നേടി. ഗൾഫ് മോഡൽ സ്​കൂൾ ദുബൈയിൽ 99 വിദ്യാർഥികളിൽ 87 പേർ വിജയിച്ചു.

യു.എ.ഇയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ച 32 പേരിൽ 18 പേരും മോഡൽ സ്​കൂൾ അബൂദബി വിദ്യാർഥികളാണ്​. നിംസ്​ ദുബൈയിൽ ആറ്​ പേർക്കും നിംസ്​ ഷാർജയിൽ അഞ്ച്​ പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചു.

ന്യൂ ഇന്ത്യൻ ഹയർസെക്കൻഡറി സ്​കൂൾ റാസൽഖൈമ, ഗൾഫ് മോഡൽ സ്​കൂൾ ദുബൈ, ഇംഗ്ലീഷ്​ സ്​കൂൾ ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഒന്ന്​ വീതവും സമ്പൂർണ എ പ്ലസുണ്ട്​.

Related Tags :
Similar Posts