Gulf
റിയാദ് മെട്രോയുടെ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിറിയാദ് മെട്രോയുടെ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി
Gulf

റിയാദ് മെട്രോയുടെ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

Jaisy
|
17 May 2018 10:18 AM GMT

ഇതിന്റെ ഭാഗമായി 40 സ്വദേശി യുവാക്കള്‍ക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ട്

റിയാദ് മെട്രോയുടെ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി 40 സ്വദേശി യുവാക്കള്‍ക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ട്. സൗദി റെയില്‍വെയുടെ പരിശീലന വിഭാഗമാണ് മൂന്ന് വര്‍ഷം നീളുന്ന ട്രൈനിങ് കോഴ്സ് നടത്തുന്നത്.

സൌദി റെയില്‍വേയാണ് മെട്രോ ജോലികളിലേക്കുള്ള പരിശീലനം നല്‍കുന്നത്. സീമന്‍സ് കമ്പനിയുമായി സഹകരിച്ചാണിത്. ഇംഗ്ലീഷ് ഭാഷ, കമ്പ്യൂട്ടര്‍ പഠനം, സുരക്ഷ മാനദണ്ഡങ്ങള്‍ എന്നിവയാണ് ആദ്യഘട്ട പരിശീലനത്തില്‍. പരിശീലനത്തിന്റെ രണ്ടാം ഭാഗം മെട്രോയുടെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടാണ്. അവസാനത്തെ ആറ് മാസത്തെ പരിശീലനം ജോലിയില്‍ തുടര്‍ന്നുകൊണ്ടായിരിക്കും. അല്‍ഖസീം മേഖലയിലെ ബുറൈദ നഗരത്തലുള്ള ട്രൈനിംഗ് സെന്ററിലാണ് പരിശീലനം. പരിശീലനത്തിലൂടെ മെട്രോയിലെ സ്വദേശിവത്കരണം സമ്പൂര്‍ണമാക്കാനാകുമെന്ന് റെയില്‍വെ മേധാവി ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. 2019 അവസാനത്തിലാകും റിയാദ് മെട്രോയുടെ പരീക്ഷണ ഓട്ടം. ഗതാഗതക്കുരുക്കിന് മെട്രോ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ആറ് ലൈനുകളിലായി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളെ മെട്രോ ബന്ധിപ്പിക്കും. അതിവേഗം പുരോഗമിക്കുന്ന മെട്രോ റെയിലിന് 180 കിലോമീറ്ററാണ് ദൈര്‍ഘ്യം.

Similar Posts