Gulf
ഇന്ത്യയിൽ നിന്ന്​ പുരുഷ ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങിഇന്ത്യയിൽ നിന്ന്​ പുരുഷ ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങി
Gulf

ഇന്ത്യയിൽ നിന്ന്​ പുരുഷ ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങി

Jaisy
|
17 May 2018 9:28 PM GMT

140 ദീനാർ ശമ്പളത്തിന്​ പരിചയസമ്പന്നരായ​ ഇന്ത്യൻ പുരുഷ ഡ്രൈവർമാരെ ലഭ്യമാണെന്ന്​ കമ്പനി അറിയിച്ചു

ഇന്ത്യയിൽ നിന്ന്​ പുരുഷ ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങിയതായി കുവൈത്തിലെ അൽ ദുർറ കമ്പനി. 140 ദീനാർ ശമ്പളത്തിന്​ പരിചയസമ്പന്നരായ​ ഇന്ത്യൻ പുരുഷ ഡ്രൈവർമാരെ ലഭ്യമാണെന്ന്​ കമ്പനി അറിയിച്ചു.

ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യുന്നതിനായി സർക്കാർ പങ്കാളിത്തത്തോടെ രൂപവത്കരിച്ച കമ്പനിയാണ് അൽ ദുർറ. കമ്പനി ചെയർമാൻ ഇയാദ്​ അൽ സുമൈത്ത്​ ആണ് ഗാർഹികമേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് പുരുഷാജോലിക്കാരെ റിക്രൂട്ട്ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചത് . ഡ്രൈവർ, പാചകക്കാരൻ , പരിചാരകൻ തുടങ്ങിയ കാറ്റഗറികളിൽ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് , ശമ്പളം എന്നിവ അൽദുർറ കമ്പനി പരസ്യപ്പെടുത്തിയിട്ടുണ്ട് . ഇതനുസരിച്ചു പരിചയ സമ്പന്നനായ ഇന്ത്യൻ ഡ്രൈവർക്ക് 280 ദീനാർ റിക്രൂട്ട്മെന്റ്​ ഫീസും 140 ദിനാർ ശമ്പളവും നൽകണം . ജോലി പരിചയമില്ലാത്ത ഡ്രൈവർമാർക്ക് 180 ദീനാർ റിക്രൂട്ട്മെന്റ് ഫീസും 120 ദീനാർ ശമ്പളവും നൽകിയാൽ മതി . 100 ദീനാർ ശമ്പളവും 180 ദീനാർ റിക്രൂട്ട്മെന്റ്​ ആണ് പരിചയസമ്പന്നരായ ഹൗസ്​ ബോയിയെ ലഭിക്കാൻ സ്പോൺസർ നൽകേണ്ടത് . പരിചയസമ്പത്തില്ലാത്തവരെ മതിയെങ്കിൽ ശമ്പളം 80 നൽകിയാൽ മതി . തൊഴിൽ പരിചയമുള്ള ഇന്ത്യൻ പാചകക്കാർക്ക്​ ചുരുങ്ങിയത്​ 120 ദീനാറാണ് ശമ്പളം . പരിചയമില്ലാത്തവർക്ക്​ 100 ദീനാറും 180 ദീനാറാണ്​ പാചകക്കാരുടെ റിക്രൂട്ട്മെന്റ് ചെലവായി സ്പോൺസർമാർ നൽകേണ്ടത്​. ഇന്ത്യയിൽനിന്നു സ്ത്രീകളെ ഗാർഹികമേഖലയിലേക്കു റിക്രൂട്ട് ചെയ്യുന്നില്ലെന്നും കമ്പനി ചെയർമാൻ വ്യക്തമാക്കി.

Similar Posts