Gulf
കുവൈത്തിൽ പെട്രോൾ വില പുനഃക്രമീകരണം ഡിസംബറിൽകുവൈത്തിൽ പെട്രോൾ വില പുനഃക്രമീകരണം ഡിസംബറിൽ
Gulf

കുവൈത്തിൽ പെട്രോൾ വില പുനഃക്രമീകരണം ഡിസംബറിൽ

Ubaid
|
18 May 2018 12:09 AM GMT

സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി ഇന്ധന സബ്‌സിഡി എടുത്തുമാറ്റിയതോടെയാണ് പെട്രോൾ ഇനങ്ങൾക്ക് 40 മുതൽ 83 ശതമാനം വരെ വില കൂടിയത്

കുവൈത്തിൽ പെട്രോൾ വില പുനഃക്രമീകരണം ഡിസംബറിൽ ഉണ്ടാകുമെന്നു നാഷണൽ പെട്രോളിയം കമ്പനി. ഓരോ മൂന്നു മാസം കൂടുമ്പോഴും വില പുനർനിർണയിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ ബാസിം അൽ ഈസയാണ് ഇക്കാര്യം അറിയിച്ചത് .

സെപ്റ്റംബർ ഒന്നുമുതലാണ് കുവൈത്തിൽ പെട്രോൾ വിലവർധന നിലവിൽ വന്നത്. സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി ഇന്ധന സബ്‌സിഡി എടുത്തുമാറ്റിയതോടെയാണ് പെട്രോൾ ഇനങ്ങൾക്ക് 40 മുതൽ 83 ശതമാനം വരെ വില കൂടിയത്. പ്രീമിയം ലിറ്ററിന് 85 ഫിൽ‌സ് സൂപ്പർ 105 ഫിൽ‌സ്, അൾട്രാ ലോ എമിഷൻ 165ഫിൽ‌സ് എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്ക് ആനുപാതികമായി ആഭ്യന്ത്രര വിപണി വിലയും ക്രമീകരിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സബ്‌സിഡി പുനരവലോകന സമിതിയെ മന്ത്രി സഭ നിയോഗിക്കുകയുമുണ്ടായി. പ്രെട്രോൾ വില വർധിച്ചത് കാരണം ജനങ്ങൾ താരതമ്യേന വില കുറഞ്ഞ പ്രീമിയം പെട്രോൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യം ആണുള്ളത്. സെപ്റ്റബറിനു ശേഷം പ്രീമിയം പെട്രോളിന്റെ ഉപയോഗത്തിൽ 60 ശതമാനം വര്‍ദ്ധനയാണുണ്ടായത്. ഓരോ വാഹനങ്ങൾക്കും അനുയോജ്യമായ പെട്രോൾ ഇനങ്ങൾ തെരഞ്ഞെടുക്കാൻ വാഹന ഉടമകളെ സഹായിക്കുന്ന പ്രത്യേക സ്മാർട് ഫോൺ ആപ്‌ളിക്കേഷൻ കെ.എൻ.പി.സി പുറത്തിറക്കിയാതായി ഡെപ്യൂട്ടി സി.ഇ.ഒ പറഞ്ഞു.

Similar Posts