സൗദിയില്‍ പിടിയിലായ 3.70 ലക്ഷം നിയമലംഘകരില്‍ ഇന്ത്യക്കാര്‍ ആയിരത്തോളം പേര്‍ മാത്രം
|നവംബര്‍ 14ന് രാത്രിയാരംഭിച്ച സുരക്ഷാ പരിശോധന സജീവമാണ് സൗദിയില്‍ ഇതുവരെ അകത്തായത് 3.70 ലക്ഷത്തോളം പേര്‍.
സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായത് ആയിരത്തോളം ഇന്ത്യക്കാര്‍ മാത്രമെന്ന് ഇന്ത്യന്‍ എംബസി. 3.70 ലക്ഷത്തിലേറെ പേരാണ് ആകെ സൗദിയില്‍ പിടിയിലായ വിദേശികള്‍. എംബസിയുടെ നേതൃത്വത്തില്‍ പിടിയിലായവരെ പാര്‍പ്പിച്ച കേന്ദ്രങ്ങളില്‍ സന്ദര്‍ശനവും നടക്കുന്നുണ്ട്.
നവംബര്‍ 14ന് രാത്രിയാരംഭിച്ച സുരക്ഷാ പരിശോധന സജീവമാണ് സൗദിയില്‍ ഇതുവരെ അകത്തായത് 3.70 ലക്ഷത്തോളം പേര്‍. ഇതില്‍ ഇന്ത്യക്കാര്‍ ആകെ ആയിരത്തോളം പേര്‍ മാത്രം. ഇന്ത്യന്‍ എംബസിയുടേതാണ് ഈ കണക്ക്. പിടിയിലായ ഇന്ത്യക്കാരെ എംബസി നേതൃത്വത്തില്‍ സന്ദര്‍ശിച്ച് മടക്കി അയക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇതിനിടെ രാജ്യത്ത് നിയമലംഘകര്‍ക്ക് താമസ വാഹന സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത 750ഓളം പേരും പിടിയിലായി. ഇവരില്‍ 188 സൗദികളുമുണ്ട്. താമസരേഖയില്ലാതെ ഇതുവരെ 2,20,000 പേരാണ് അകത്തായത്. രേഖ കയ്യില്‍ സൂക്ഷിക്കാത്ത ആയിരത്തിലേറെ പേര്‍ക്ക് 3000 റിയാല്‍ വീതം പിഴയും വീണു. തൊഴില്‍ നിയമ ലംഘനത്തിന് അറസ്റ്റിലായ ലക്ഷത്തിലേറെ പേരുണ്ട്. എണ്‍പതിനായിരത്തോളം പേരെയാണ് നാടുകടത്തിയത്.