Gulf
പാലിയേറ്റീവ് ഐപിയുമായി തണല്‍ പാലിയേറ്റീവ് ഐപിയുമായി തണല്‍ 
Gulf

പാലിയേറ്റീവ് ഐപിയുമായി തണല്‍ 

admin
|
19 May 2018 7:18 AM GMT

വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പിന്നണി പ്രവര്‍ത്തകര്‍...

വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പിന്നണി പ്രവര്‍ത്തകര്‍. കേരളത്തിലാദ്യമായി ഒരു പാലിയേറ്റീവ് ഐപി ആരംഭിക്കുകയാണ്. തണലിന്റെ പുതിയ സംരംഭമെന്ന് ചെയര്‍മാന്‍ ഡോ. ഇദ്രീസ് ദോഹയില്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിനു പുറമെ ആയിരത്തിലധികം അഗതികളുടെ സംരക്ഷണം കൂടി ഏറ്റെടുത്തു പ്രവര്‍ത്തിച്ചു വരികയാണ് തണല്‍ പുനരധിവാസ കേന്ദ്രമെന്ന് തണല്‍ ചെയര്‍മാനും മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്റെ 'സ്വാമി വിവേകാനന്ദ' പുരസ്‌കാര ജേതാവുമായ ഡോ. ഇദ്രീസ് ദോഹയില്‍ പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ജീവകാരുണ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വടകര, അരിക്കുളം, എടച്ചേരി എന്നിവിടങ്ങളിലും കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തും തണലിന്റെ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലാദ്യമായി ഒരു പാലിയേറ്റീവ് ഐപി ആരംഭിക്കുകയാണ്. തണലിന്റെ പുതിയ സംരംഭമെന്ന് ചെയര്‍മാന്‍ ഡോ. ഇദ്രീസ് പറഞ്ഞു.

Similar Posts