സൌദിയില്‍ സ്വകാര്യ ടാക്സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
|പരിശോധന പൂര്‍ത്തിയാകുന്നത് വരെ ലൈസന്‍സ് നല്‍കരുതെന്ന് പൊതുഗതാഗത അതോറിറ്റി മേധാവിയാണ് ഉത്തരവിട്ടത്
സൌദിയില്‍ സ്വകാര്യ ടാക്സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. ടാക്സി മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ലൈസന്‍സ് നല്‍കരുതെന്ന് പൊതുഗതാഗത അതോറിറ്റി മേധാവിയാണ് ഉത്തരവിട്ടത്.
സ്വദേശികളായ 1,67000 ത്തിൽ അധികമാളുകൾക്കാണ് ടാക്സി സേവന മേഖലയില്‍ സൌദിയില്‍ ജോലി നല്‍കിയത്. ഇതിന് പിന്നാലെയാണ് പുതുതായി സ്വകാര്യ ടാക്സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കാനുള്ള ഉത്തരവ്. ഉത്തരവിച്ചത് പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ്ബിൻ മുഹമ്മദ്അൽറുമൈഹ്. ടാക്സി മേഖലയിലെ സ്വദേശിവത്കരണത്തിനായി സ്വദേശികൾക്ക് മാത്രം തൊഴിൽ നൽകാനാണ് ശ്രമം. ഇതിന് വിരുദ്ധമായകാര്യങ്ങള്‍ അതോറിറ്റി അനുകൂലിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു.
ജോലിക്കാരെ ആവശ്യപ്പെട്ടുള്ള കമ്പനികളുടെ പരസ്യങ്ങൾ നൽകേണ്ടത് അതോറിറ്റിയുമായി ബന്ധപ്പെട്ട ശേഷമായിരിക്കണം. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകും. നിലവിൽ ടാക്സി കമ്പനികളാണ് സൌദിയില്‍ സർവീസ് നടത്തുന്നത്. ഇവര്‍ രാജ്യത്തെ ഒരോ പട്ടണത്തിനും അതോറ്റി നിശ്ചയിച്ച ചാർജാണ് ഈടാക്കേണ്ടത്. കമ്പനി ആസ്ഥാനങ്ങളിൽ അവ പരസ്യപ്പെടുത്തണമെന്നും പൊതുഗതാഗത മേധാവി പറഞ്ഞു.