Gulf
മരണാനന്തര ബഹുമതികളെ നിരസിച്ച് നടി ഷീലമരണാനന്തര ബഹുമതികളെ നിരസിച്ച് നടി ഷീല
Gulf

മരണാനന്തര ബഹുമതികളെ നിരസിച്ച് നടി ഷീല

admin
|
19 May 2018 10:40 PM GMT

ജീവിച്ചിരിക്കുമ്പോൾ ലഭിക്കാത്ത ബഹുമതികളും അംഗീകാരങ്ങളും മരണാനന്തരം തനിക്ക് നല്‍കരുതെന്ന് പ്രശസ്ത നടി ഷീല.

ജീവിച്ചിരിക്കുമ്പോൾ ലഭിക്കാത്ത ബഹുമതികളും അംഗീകാരങ്ങളും മരണാനന്തരം തനിക്ക് നല്‍കരുതെന്ന് പ്രശസ്ത നടി ഷീല. ദേശീയ ബഹുമതികളെക്കാൾ താന്‍ ഏറ്റവും വില കല്‍പിക്കുന്നത് ജനങ്ങള്‍ നല്‍കുന്ന അംഗീകാരത്തിനാണെന്നും ഷീല മസ്കത്തിൽ മീഡിയ വണ്ണിനോട്‌ പറഞ്ഞു.

മലയാളികളുടെ എക്കാലത്തെയും ക്ലാസ്സിക് സിനിമകളിലൊന്നായ ചെമ്മീന്‍െറ സുവര്‍ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ മസ്കത്തില്‍ എത്തിയതായിരുന്നു മലയാളത്തിന്റെ പ്രിയ നടി.ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ചെമ്മീൻ . എന്നാല്‍ ഈ സിനിമയുടെ 50ാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാഥൊരു നീക്കവുമുണ്ടായിയില്ലെന്നും ജീവിച്ചിരിക്കുമ്പോൾ ലഭിക്കാത്ത ബഹുമതികളും അംഗീകാരങ്ങളും മരണാനന്തരം തന്റെ പേരിൽ നൽകരുതെന്നും ഷീല പറഞ്ഞു.

സിനിമയില്‍ ദേശീയ ബഹുമതികള്‍ അടക്കം പല അംഗീകാരങ്ങളും ലഭിക്കണമെങ്കില്‍ പണവും ഡല്‍ഹിയില്‍ പിടിപാടും വേണമെന്ന അവസ്ഥയാനുള്ളത്.പണവും സ്വധീനവുമില്ലാത്തതിനാലാണ് അൻപതിലേറെ വർഷമായി സിനിമാ രംഗത്ത് സജീവമായുള്ള താന്‍ അംഗീകരിക്കപ്പെടാത്തത്‌. രണ്ടോ മുന്നോ സിനിമയില്‍ അഭിനയിച്ച മോനിഷക്ക് ദേശീയ ബഹുമതികള്‍ ലഭിച്ചതെങ്ങിനെയാനെന്നും ഷീല ചോദിച്ചു.

സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാഷ്ട്രീയത്തില്‍ വരുന്നത് നല്ലതാണെന്നും രാഷ്ട്രീയത്തിലത്തെുന്ന സിനിമക്കാര്‍ക്ക് പൊതു ജനങ്ങളെ സേവിക്കാൻ കഴിയുമെന്നും ഷീല അഭിപ്രായപ്പെട്ടു .

Similar Posts