Gulf
ഡ്രൈവിങ് ലൈസന്‍സിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി ഖത്തര്‍ഡ്രൈവിങ് ലൈസന്‍സിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി ഖത്തര്‍
Gulf

ഡ്രൈവിങ് ലൈസന്‍സിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി ഖത്തര്‍

Alwyn
|
20 May 2018 11:01 AM GMT

80 ലധികം തൊഴില്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനാണ് പുതിയ തീരുമാനം

ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. 80 ലധികം തൊഴില്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനാണ് പുതിയ തീരുമാനം . രാജ്യത്തെ ഗതാഗതക്കുരുക്ക് മുന്‍ നിര്‍ത്തിയാണ് ട്രാഫിക് വിഭാഗം നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത് .

ഖത്തറിലെ നിരത്തുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നേരത്തെ തന്നെ ചില മാനദണ്ഡങ്ങള്‍ കൊണ്ടു വന്നിരുന്നു . ഇതുപ്രകാരം 150 തൊഴില്‍ വിഭാഗങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇതിനു പുറമെയാണിപ്പോള്‍ 80 തൊഴില്‍ വിഭാഗങ്ങള്‍ക്കു കൂടി ഇനി മുതല്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് തീരുമാനിച്ചത്‌ . കമ്പനി തൊഴിലാളികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത് .സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പലചരക്ക് വ്യാപാരികള്‍ , പത്രവിതരണക്കാര്‍, ബാര്‍ബര്‍മാര്‍ ,പരിചാരകര്‍ , സെക്യൂരിറ്റി ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ ,, ആട്ടിടയര്‍, ഇറച്ചിവില്‍പ്പനക്കാര്‍, തയ്യല്‍ക്കാര്‍, സ്വര്‍ണ്ണപ്പണിക്കാരന്‍, കൃഷിപ്പണിക്കാര്‍ തുടങ്ങിയ 80 വിഭാഗം ജോലിക്കാരെയാണ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത് . നിരോധിച്ച വിഭാഗങ്ങളുടെ പുതിയ പട്ടിക ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അയച്ചിട്ടുണ്ട് .

Related Tags :
Similar Posts