സൌദിയിലെ മൊബൈല്‍ ഫോണ്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നു
|സൌദിയിലെ മൊബൈല്‍ ഫോണ്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നു. പത്ത് സര്‍ക്കാര്‍ വിഭാഗങ്ങളാണ് സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമാവുക.
സൌദിയിലെ മൊബൈല്‍ ഫോണ്‍ വില്‍പ്പന സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വിഭാഗങ്ങളും കൈകോര്‍കുന്നു. പത്ത് സര്‍ക്കാര്‍ വിഭാഗങ്ങളാണ് സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമാവുക.
ആസൂത്രിതമായ നടപടികളിലൂടെ പഴുതടച്ച രീതിയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാനാണ് സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ആറ് മാസത്തെ കുറഞ്ഞ കാലയളവില്‍ തന്നെ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കും. സൌദി സമൂഹത്തില്‍ നിന്നും മികച്ച പിന്തുണയാണ് ഇതിന് ലഭിക്കുന്നത്. അമ്പതിനായിരത്തിലധികം യുവാക്കളാണ് ഈ മേഖലയിലേക്ക് തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായി മുന്നോട്ട് വന്നത്. മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും പരിചയപ്പെടുന്ന നിരവധി പരിശീലന പരിപാടികള്‍ക്ക് ശേഷമാണ് സ്വദേശികളെ ഈ മേഖലയില്‍ നിയമിക്കുക. മാനവ വിഭവശേഷി വികസന ഫണ്ട്, വൊക്കെഷണല്‍ ആന്റ് ടെക്‌നിക്കല്‍ ട്രെയിനിംങ് ഇന്‍സിറ്റിറ്റിയൂട്ട്, സോഷ്യല്‍ ഇന്‍ഷൂസന്‍സ്, സൗദി ക്രെഡിറ്റ് ആന്‍് സേവിങ് ബാങ്ക്, നാഷണലല്‍ എന്റട്രപ്രനര്‍ഷിപ്പ് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ സ്ഥാപനങ്ങളാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക.
സ്വദേശിവത്കരണം നടപ്പാക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും ഈ മേഖലയില്‍ നിയമ വിയേധമല്ലാതെ തൊഴിലെടുക്കുന്നവരെ പിടികൂടുന്നതിനായും പരിശോധന നടന്നുവരികയാണ്. തൊഴില്‍ മന്ത്രാലയം, വാണിജ്യ മന്ത്രമാലയം, നഗര ഗ്രാമ കാര്യമന്ത്രാലയം, ടെലികമ്യൂണിക്കേഷന്‍ വിഭാഗം, സാമൂഹ്യ ക്ഷേമ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സ്വദേശി യുവതി യുവാക്കള്‍ മൊബൈല്‍ ഫോണ്‍ രംഗത്ത് നിയമിക്കപ്പെടുന്നത് ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്താനും തീരുമാനമായി. വരുന്ന മൂന്നുമാസത്തിനുള്ളില്‍ 50 ശതമാനവും ആറുമാസത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്വദേശി വത്കരണവും നടപ്പാക്കുമെന്നാണ് തൊഴില്‍മന്ത്രി പ്രഖ്യാപിച്ചത്.