ബിൽഡെക്സ് 2016ന് ദമാമിൽ തുടക്കമായി
|നിർമാണ മേഖലയിലെ സാമഗ്രികളുടെ പ്രദര്‍ശന മേളയായ ബിൽഡെക്സ് 2016 ന് ദമ്മാമിൽ തുടക്കമായി.
നിർമാണ മേഖലയിലെ സാമഗ്രികളുടെ പ്രദര്‍ശന മേളയായ ബിൽഡെക്സ് 2016 ന് ദമ്മാമിൽ തുടക്കമായി. നൂറോളം അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. സൗദിയിലെ വിവിധ നഗരങ്ങളിൽനിന്ന് പതിനായിരങ്ങൾ പങ്കെടുക്കും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ജിസിസി രാജ്യങ്ങളിൽ നിർമാണ മേഖലയുടെ വളർച്ച മന്ദഗതിയിലാണ്. പക്ഷെ സൌദിയിൽ സർക്കാർ പദ്ധതികളുടെ ആധിക്യം ഉള്ളതുകൊണ്ട് നിർമാണ മേഖലയിൽ നിരവധി അവസരങ്ങളാണ് ഉള്ളാത്. ഈ അവസരം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് നൂറോളം അന്താരാഷ്ട്ര നിർമാണ സാമഗ്രികളുടെ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നത്.
ഗൃഹനിർമാണം ഉപകരണങ്ങൾ, വൻകിട കെട്ടിട നിർമാണ മെഷീനുകൾ, ഫര്‍ണിചർ, ഇന്റീരിയർ ഡിസൈൻ എന്നീ മേഖലയിലെ കമ്പനികളാണ് പങ്കെടുത്തവരിൽ കൂടുതലും. തൈവാൻ, അമേരിക, ചൈന, ഇന്ത്യ, പാകിസ്താന് എന്നീ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം മേളയിൽ എണ്‍പത് ബില്ല്യന്‍ ഡോളറിന്റെ കരാറുകളാണ് ഒപ്പിട്ടത്. ഇത്തവണയും നല്ല പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മാര്‍ച്ച് 28 ന് തുടങ്ങിയ പ്രദർശന മേള മാർച്ച് 31 ന് അവസാനിക്കും.