പൊതുമാപ്പ് ആനൂകൂല്യം നീട്ടിയത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി
|ഇനി പൊതുമാപ്പ് കാലാവധി നീട്ടാനിടയില്ലെന്നും ഇതവസാന അവസരമായിരിക്കുമെന്നും എബസി അറിയിച്ചു
പൊതുമാപ്പ് ആനൂകൂല്യം നീട്ടിയത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇനി പൊതുമാപ്പ് കാലാവധി നീട്ടാനിടയില്ലെന്നും ഇതവസാന അവസരമായിരിക്കുമെന്നും എബസി അറിയിച്ചു. നവംബര്‍ 15 വരെയാണ് പൊതുമാപ്പ് ലഭ്യമാവുക.
രാജ്യത്ത് അനധികൃതരായി കഴിയുന്ന വിദേശികൾക്കായാണ് വീണ്ടും പൊതുമാപ്പ്. സാമ്പത്തിക പിഴയും ജയിൽ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ ഇവര്‍ക്ക് മടങ്ങാം. നവംബർ 15 വരെയാണ് പൊതുമാപ്പിന് അവസരം. ഒക്ടോബർ പകുതി വരെ അനുവദിച്ച കലാവധിയാണ്വീണ്ടും നീട്ടിയത്. ഇന്നലെയാണ് എംബസി ഇക്കാര്യം അറിയിച്ചത്. വിദേശ എംബസികളുടെ അഭ്യർഥന കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. അവസരം പലതവണ നൽകിയിട്ടും ഉപയോഗപ്പെടുത്താത്ത ആളുകൾക്ക് ശക്തമായ താക്കീതോടെയാണ് പൊതുമാപ്പിന് വീണ്ടും അവസരം. ഈ വർഷം മാർച്ച് 29നാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു ഇത്. ജൂൺ 24ന് ഇതവസാനിച്ചു. അന്ന് വീണ്ടും ഒരു മാസം കൂടി നീട്ടി. ഇടവേളക്ക് ശേഷമാണ് വിദേശ എംബസികളുടെ അഭ്യർഥന കണക്കിലെടുത്ത്പ്രത്യേകമായി ഒരു മാസം കൂടി നൽകിയത്. അതാണിപ്പോൾ വീണ്ടും നീട്ടിയത്.
ആദ്യ നാലുമാസത്തെ പൊതുമാപ്പ്ഉപയോഗപ്പെടുത്തിയത് ആറുലക്ഷത്തോളം പേരായിരുന്നു. ഇതില്‍ അന്‍പതിനായിരത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു.
അവസരം നീട്ടിയത് സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.