Gulf
കുവൈത്തിൽ ഗതാഗതനിയമങ്ങൾ കര്‍ശനമാക്കികുവൈത്തിൽ ഗതാഗതനിയമങ്ങൾ കര്‍ശനമാക്കി
Gulf

കുവൈത്തിൽ ഗതാഗതനിയമങ്ങൾ കര്‍ശനമാക്കി

Jaisy
|
20 May 2018 2:28 AM GMT

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ രണ്ടു മാസത്തേക്ക് വാഹനം പിടിച്ചു വയ്ക്കും

കുവൈത്തിൽ ഗതാഗതനിയമങ്ങൾ കടുപ്പിച്ചു ആഭ്യന്തര മന്ത്രാലയം . ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ രണ്ടു മാസത്തേക്ക് വാഹനം പിടിച്ചു വയ്ക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാലും റോഡരികിൽ പാർക്ക് ചെയ്താലും സമാനമായ ശിക്ഷ . നടപടി നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറള്ളയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . ഉത്തരവനുസരിച്ചു ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവരുടെയും , സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നവരുടെയും വാഹനം രണ്ടുമാസം പിടിച്ചു വയ്ക്കും.

റോഡരികിൽ നിർത്തിയിടുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്നതുമായ വാഹനങ്ങളും പിടികൂടും . നിരത്തുകളിൽ നിശ്ചിത വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളും പിടികൂടി രണ്ടു മാസം കസ്റ്റഡിയിൽ വയ്ക്കും. സ്മാർട്ട് ക്യാമറകൾ വഴിയാണ് വേഗപരിധി ലംഘിക്കുന്നവരെ കണ്ടെത്തുക . നിയമ ലംഘനങ്ങൾ കുറച്ചു സുരക്ഷിതവും മാന്യവുമായ ഡ്രൈവിംഗ് സംസ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷാനടപടികൾ കര്‍ശനമാക്കിയത്. ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി സാല്മിയയിൽ സ്പെഷ്യൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു .

Related Tags :
Similar Posts